രോഗിയെന്ന് കുഞ്ഞനന്തന്‍; രാഷട്രീയ പകപോക്കലെന്ന് രാമചന്ദ്രന്‍; ടി.പി. കേസില്‍ വിധി 28ന്
Jan 23, 2014, 19:00 IST
കോഴിക്കോട്: ഒഞ്ചിയത്തെ ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികള്‍ക്കുമുള്ള ശിക്ഷ എരിഞ്ഞിപ്പാലത്തെ പ്രത്യേക സെഷന്‍സ് കോടതി 28ന് പറയും.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ശിക്ഷ പരമാവധികുറക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. താന്‍ ഇതുവരെ ഒരു കേസിലും പ്രതിയല്ലെന്നും നിത്യരോഗിയാണെന്നും സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗമായ പി.കെ. കുഞ്ഞനന്തന്‍ കോടതിയോട് പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ പ്രതിയാക്കിയതാണെന്നും സാക്ഷി മൊഴികള്‍ കളവാണെന്നും ശിക്ഷയില്‍ ഇളവ് വരുത്തണമെന്നും കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന്‍ കോടതിയോട് അപേക്ഷിച്ചു.
എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷനല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്‍ ഉള്‍പെടെ 24 പേരെ കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികളോടും കോടതി അഭിപ്രായം കേട്ടു.
കൊലയില്‍ നേരിട്ട് പങ്കെടുത്ത എം.സി. അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ് എന്നിവര്‍ക്ക് പുറമെ സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് കുന്നുമ്മക്കര ജയസുര വീട്ടില്‍ കെ.സി. രാമചന്ദ്രന്‍, സി.പി.എം. കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ തുവ്വക്കുന്ന് കൊളവല്ലൂര്‍ ചെറുപറമ്പ് വടക്കെയില്‍ വീട്ടില്‍ ട്രൗസര്‍ മനോജന്‍, സി.പി.എം. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് കൊളവല്ലൂര്‍ കേളോത്തന്റവിട പി.കെ. കുഞ്ഞനന്തന്‍, മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ ചൊകല്‍ മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ. പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ എന്നിവരെയാണ് കോടതി കഴിഞ്ഞദിവസം കുറ്റക്കാരെന്ന് കണ്ടെത്തിയത്.
Keywords: T.P Chandrasekhar Murder Case, Court, Justice, Kochi, Accused, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ശിക്ഷ പരമാവധികുറക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. താന്‍ ഇതുവരെ ഒരു കേസിലും പ്രതിയല്ലെന്നും നിത്യരോഗിയാണെന്നും സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗമായ പി.കെ. കുഞ്ഞനന്തന്‍ കോടതിയോട് പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ പ്രതിയാക്കിയതാണെന്നും സാക്ഷി മൊഴികള്‍ കളവാണെന്നും ശിക്ഷയില്‍ ഇളവ് വരുത്തണമെന്നും കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന്‍ കോടതിയോട് അപേക്ഷിച്ചു.
എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷനല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്‍ ഉള്‍പെടെ 24 പേരെ കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികളോടും കോടതി അഭിപ്രായം കേട്ടു.
കൊലയില്‍ നേരിട്ട് പങ്കെടുത്ത എം.സി. അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ് എന്നിവര്‍ക്ക് പുറമെ സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് കുന്നുമ്മക്കര ജയസുര വീട്ടില്‍ കെ.സി. രാമചന്ദ്രന്‍, സി.പി.എം. കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ തുവ്വക്കുന്ന് കൊളവല്ലൂര്‍ ചെറുപറമ്പ് വടക്കെയില്‍ വീട്ടില്‍ ട്രൗസര്‍ മനോജന്‍, സി.പി.എം. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് കൊളവല്ലൂര്‍ കേളോത്തന്റവിട പി.കെ. കുഞ്ഞനന്തന്‍, മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ ചൊകല്‍ മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ. പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ എന്നിവരെയാണ് കോടതി കഴിഞ്ഞദിവസം കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.