കാബൂളില്‍ ചാവേറാക്രമണം: വിദേശീയരടക്കം 21 പേര്‍ കൊല്ലപ്പെട്ടു

 


കാബൂള്‍: കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ വിദേശീയരടക്കം 21 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ യുഎന്‍ സുരക്ഷാ ഭടന്മാരാണ്. ലെബീസ് ഭക്ഷണശാലയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ 14 പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടയിലാണ് മറ്റ് മരണങ്ങള്‍. നിരവധി നയതന്ത്ര കാര്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും നിലനില്‍ക്കുന്നിടത്താണ് സ്‌ഫോടനം ഉണ്ടായത്.
കാബൂളില്‍ ചാവേറാക്രമണം: വിദേശീയരടക്കം 21 പേര്‍ കൊല്ലപ്പെട്ടുആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. ജര്‍മ്മന്‍ നയതന്ത്ര തലത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണമായിരുന്നു ഇതെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
SUMMARY: Kabul: Up to 21 people were killed in Friday's attack on a restaurant popular with foreigners in the Afghan capital, after a suicide bomber blew himself up near the entrance and gunmen burst in to spray diners with bullets.
Keywords: Afghanistan bomb blast, Kabul attack, Suicide attack, Taliban, United Nations, United States
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia