കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയുടെ കൊലപാതകം: മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കം 2 പേര്‍ അറസ്റ്റില്‍

 


നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണസ്റ്റാഫ് അംഗം ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.  നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കലില്‍ രാധ(35)യെയാണ്  നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിന് സമീപത്തെ പൊട്ടകുളത്തില്‍ ചാക്കിലാക്കി കുളത്തില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ഓഫീസ് സെക്രട്ടറിയുമായ ബിജു നായര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയുടെ കൊലപാതകം: മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കം 2 പേര്‍ അറസ്റ്റില്‍
രാധ
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അവിവാഹിതയായ രാധയും ബിജുവും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മില്‍ ഓഫീസില്‍ വെച്ച് പലതവണ ശാരീരികബന്ധവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ബിജുവിന് മറ്റു സ്ത്രീകളുമായി അടുപ്പമുണ്ടെന്നറിഞ്ഞതോടെയാണ് സംഭവങ്ങള്‍ വഷളാകുന്നത്. തുടര്‍ന്ന് രാധ ബിജുവിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങി. പണം തന്നില്ലെങ്കില്‍ പുറത്ത് പറഞ്ഞ് രാഷ്ട്രീയ ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ബിജു പലതവണ രാധയ്ക്ക് പണം നല്‍കിയിരുന്നു. പക്ഷേ വലിയ തുകകങ്ങള്‍ രാധ ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണ് രാധയെ വകവരുത്താന്‍ ബിജു  സുഹൃത്തായ ഷംസുദ്ദീന്റെ സഹായം തേടിയത്.
കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയുടെ കൊലപാതകം: മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കം 2 പേര്‍ അറസ്റ്റില്‍
ബിജു നായര്‍

തുടര്‍ന്ന് ശനിയാഴ്ച രാവിലെ രാധയെ ഓഫീസില്‍ വിളിച്ചുവരുത്തിയ ബിജു രാധയുമായി ലൈഗിംകബന്ധത്തില്‍ ഏര്‍പെടുകയും ഇതിനിടയില്‍ തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ബിജുവും ഷംസുദ്ദീനും ചേര്‍ന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായ കുമാരന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള കുളത്തില്‍ കൊണ്ട് തള്ളുകയായിരുന്നു. മൃതദേഹം പൊങ്ങി വരാതിരിക്കാന്‍ രണ്ടു സൈഡിലും കല്ലും കെട്ടിയിരുന്നു.

ഇതിനിടയില്‍ രാധയെ കാണാനില്ലെന്നും കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച കുളത്തിലെ ജലസേചനത്തിനായി പമ്പ് സെറ്റ് നന്നാക്കാന്‍ വന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Nilamboor, Radha, Biju Nair, Minister personal Staff member, Block congress office Secretary, Malappuram, Kerala, Murder, Arrest, Police, Death, Killed, Radha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia