കേജരിവാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി 30 കോടി വാഗ്ദ്ദാനം ചെയ്തതായി എ.എ.പി
Feb 3, 2014, 15:00 IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേജരിവാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി 30 കോടി വാഗ്ദ്ദാനം ചെയ്തതായി എ.എ.പി എം.എല്‍.എ. കസ്തൂര്‍ബ നഗര്‍ എം.എല്‍.എ മദന്‍ ലാലാണ് തിങ്കളാഴ്ച പത്രസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചത്. എ.എ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിനോദ് കുമാര്‍ ബിന്നിയുടെ ബന്ധുവാണ് മദന്‍ ലാല്‍. ബിജെപി നേതാക്കളായ നരേന്ദ്ര മോഡി, അരുണ്‍ ജെയ്റ്റ്‌ലി, പ്രതിപക്ഷ നേതാവ് ഹര്‍ഷവര്‍ദ്ധന്‍ തുടങ്ങിയവരാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തുന്നതെന്നും മദന്‍ ലാല്‍ ആരോപിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് 12.34നാണ് വിദേശത്ത് നിന്ന് തനിക്ക് ഒരു ഫോണ്‍ വന്നുവെന്ന് മദന്‍ലാല്‍ പറഞ്ഞു. ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തണം എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്.
പത്തു ദിവസത്തിന് മുന്‍പ് മറ്റൊരു ഫോണ്‍ കോള്‍ വന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത ആളാണെന്ന് പരിചയപ്പെടുത്തിയാള്‍, ഒന്‍പത് എം.എല്‍.എമാരെ കൂടെ നിര്‍ത്താമെങ്കില്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രി ആക്കാമെന്ന് പറഞ്ഞു. തനിക്ക് 20 കോടി രൂപയും മറ്റുള്ള എം.എല്‍.എമാര്‍ക്ക് 10 കോടിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും മദന്‍ലാല്‍ വെളിപ്പെടുത്തി. എന്നാല്‍ ഫോണ്‍ സന്ദേശം താന്‍ റെക്കാര്‍ഡ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: New Delhi: Being surrounded by many controversies, the AAP has hit back. At a press conference on Monday, the AAP said that the opposition BJP was trying to buy its MLAs.
Keywords: AAP, MLA, BJP, Buy, Offer, Crores,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.