മന്ത്രവാദം മറയാക്കി യുവതിയെ പീഡിപ്പിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

 


ഗുരുവായൂര്‍: മന്ത്രവാദം മറയാക്കി യുവതിയെ അടച്ചിട്ടമുറിയില്‍ ലൈംഗികമായി പീഡിപ്പിച്ച ജ്യോത്സ്യനെ പോലീസ് അറസ്റ്റ് ചെയ്തു. ജ്യോത്സ്യന്‍ പുന്നത്തൂര്‍ റോഡിലെ കളരിക്കല്‍ സ്വദേശി സത്യനാരായണനെയാണ് ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പാവറട്ടി സ്വദേശിയും വിവാഹമോചിതയുമായ 28കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ രണ്ടാം വിവാഹത്തിനുള്ള തടസങ്ങള്‍ നീക്കുന്നതിനുവേണ്ടിയാണ് ബന്ധുക്കള്‍ ജ്യോത്സ്യനെ സമീപിച്ചത്.

വീണ്ടും വിവാഹമോചിതയാവാതിരിക്കാന്‍ പ്രത്യേക മന്ത്രങ്ങളും, പൂജകളും നടത്തണമെന്ന് ജോത്സ്യന്‍ യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞു. ഇതനുസരിച്ച് യുവതിയും മാതാപിതാക്കളും വ്യാഴാഴ്ച ജോത്സ്യന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം. അടച്ചിട്ട മുറിയില്‍ വെച്ച് പൂജ നടത്തുകയും അല്പം കഴിഞ്ഞപ്പോള്‍ യുവതിയുടെ മാതാപിതാക്കളെയും, സഹായികളെയും പുറത്താക്കി. പിന്നീട് ജ്യോത്സ്യനും യുവതിയും മാത്രം മുറിയില്‍ അവശേഷിച്ചപ്പോള്‍ അമിത മദ്യലഹരിയിലായിരുന്ന ജ്യോത്സ്യന്‍ യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി നിലവിളിച്ച് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും സംഭവം മാതാപിതാക്കളോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് പോലീസെത്തി പ്രതിയെ അറസ്റ്റുചെയ്തു.

മന്ത്രവാദം മറയാക്കി യുവതിയെ പീഡിപ്പിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍
Sathyanarayanan
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
സ്വര്‍ണകടത്തിന് ജ്വല്ലറികള്‍ക്കും ബന്ധം; കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ റെയ്ഡ്

Keywords:  Astrologer arrested in molestation case,  Guruvayoor, Thrissur, Arrest, Lady police, Woman, Marriage, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia