ഇടക്കാല ബജറ്റ് തിങ്കളാഴ്ച; മുഖം മിനുക്കാന്‍ ജനപ്രിയ പദ്ധതികള്‍ ഉണ്ടായേക്കും

 


ന്യൂഡല്‍ഹി: ധനമന്ത്രി പി. ചിദംബരം തിങ്കളാഴ്ച അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ജനപ്രിയ വാഗ്ദാനങ്ങള്‍ ഉണ്ടായേക്കും. ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുഖച്ഛായ വീണ്ടെടുക്കാന്‍ കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ ആവിഷകരിക്കേണ്ടതുണ്ടെന്ന പാര്‍ട്ടിയിലെ പൊതുവികാരം കണക്കിലെടുത്തായിരിക്കും ഇതെന്നാണ് സൂചന.

അതേസമയം നയനിലപാടുകള്‍ പ്രഖ്യാപിക്കാനിടയില്ല. സാധാരക്കാര്‍ക്കായിരിക്കും ബജറ്റില്‍ പ്രാധാന്യം നല്‍കുക. ധനക്കമ്മി നിയന്ത്രിക്കാനുള്ള നടപടികളും ചിദംബരത്തിന്റെ ഒമ്പതാം ബജറ്റ് അവതരണത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു. ധന ചെലവിനായി പാര്‍ലമെന്റിന്റെ അനുവാദം തേടാനുള്ള വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കും.

ഇടക്കാല ബജറ്റ് തിങ്കളാഴ്ച; മുഖം മിനുക്കാന്‍ ജനപ്രിയ പദ്ധതികള്‍ ഉണ്ടായേക്കുംഎക്‌സൈസ് - സേവന നികുതികളില്‍ മാറ്റത്തിന് സാധ്യതയുണ്ട്. തെലുങ്കാനയുമായി ബന്ധപ്പെട്ടുണ്ടാകുന്ന കോലാഹലങ്ങള്‍ സഭയില്‍ തുടര്‍ന്നാല്‍ ബജറ്റ് അവതരണത്തിന് മുമ്പുള്ള പ്രസംഗം വെട്ടിച്ചുരുക്കേണ്ടി വരും. ഒരുകോടിയിലധികം വരുമാനമുള്ള 42,800 പേരില്‍നിന്നും 10% നികുതി ഈടാക്കുന്നതിന് കഴിഞ്ഞ ബജറ്റില്‍ കൈക്കൊണ്ട തീരുമാനത്തിന് ഒരുവര്‍ഷമായിരുന്നു കാലാവധി. ഈ വര്‍ഷം ഇതുണ്ടാകുമോയെന്ന് വ്യക്തമല്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറി യാം.

Keywords : National, Chidambaram, Budget, Business, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia