ജയിലില്‍ പുകവലി നിരോധിക്കാന്‍ ഡി ജി പി സെന്‍കുമാറിനു തന്നെ കഴിയും; എന്നാല്‍ നിര്‍ദേശം പോലും അയച്ചില്ല
Feb 10, 2014, 13:38 IST
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ പുകവലി നിരോധിക്കുന്നതിന് ജയില്‍ ഡിജിപിക്ക് തീരുമാനമെടുത്തു നടപ്പാക്കാം.
പുകവലി നിരോധനം സംബന്ധിച്ച 2003ലെ മുംബൈ ഹൈക്കോടതി വിധിയുടെയും 2009ലെ കേരള ഹൈക്കോടതി വിധയുടെയും 2013ലെ സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ഇക്കാര്യം നടപ്പാക്കാന്‍ ജയില്‍ മേധാവിക്കു മുന്നില്‍ തടസങ്ങളൊന്നുമില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജയിലില്‍ പുകവലി നിരോധിക്കണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ജയില്‍ ഡിജിപി ടി പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ജയിലുകളിലെ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളോടുള്ള പ്രതികരണമായിരുന്നു അത്.
ജയിലുകളിലും പുകവലി നിരോധിക്കണം എന്നും മയക്കുമരുന്നു നിറച്ച ബീഡിയും സിഗററ്റും മറ്റും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും അത് തടയാന്‍ പൂര്‍ണമായും സാധിക്കാത്തത് പുകവലി ഇപ്പോഴും ജയിലുകളില്‍ നിരോധിക്കാത്തതുകൊണ്ടാണെന്നുമായിരുന്നു സെന്‍കുമാറിന്റെ വിശദീകരണം. ഈ സാഹചര്യത്തില്‍ പുകവലി നിരോധനം ജയിലുകളിലും നടപ്പാക്കണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നത് നേരത്തേതന്നെ കേരള ഹൈക്കോടതി നിരോധിച്ചതിനെ തുടര്‍ന്ന് പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം പുകവലി നിരോധനം നടപ്പായിരുന്നു. എന്നാല്‍ ജയിലുകള്‍ പൊതുസ്ഥലത്തിന്റെ നിര്‍വചനത്തില്‍ പെടില്ല എന്ന പൊതുനിലപാടാണ് മാറിവന്ന സര്‍ക്കാരുകളും ജയില്‍ അധികൃതരും സ്വീകരിച്ചിരുന്നത്.
അതേസമയം, നിരവധിയാളുകള്‍ തിങ്ങിപ്പാര്‍ക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്ഥലം എന്ന നിലയില്‍ ജയിലിനെയും പൊതു സ്ഥലത്തിന്റെ ഗണത്തില്‍പെടുത്തി പുകവലി നിരോധനം ഏര്‍പ്പെടുത്താവുന്നതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതിന് എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിക്കുന്നതിന് ചീഫ് സെക്രട്ടറിയോട് ജയില്‍ മേധാവിക്ക് ശുപാര്‍ശ ചെയ്യാവുന്നതാണെന്നും നയപരമായ തീരുമാനത്തിന്റെ ആവശ്യമില്ലെന്നുമാണ് വിശദീകരിക്കപ്പെടുന്നത്.
എന്നാല്‍ രാഷ്ട്രീയ തീരുമാനം ഉണ്ടാകണം എന്ന തരത്തിലാണ് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മാത്രമല്ല, ജയിലില്‍ പുകവലി നിരോധിക്കണം എന്ന തരത്തില്‍ അദ്ദേഹത്തില്‍ നിന്ന് ഇതുവരെ മുകളിലേക്ക് ശുപാര്‍ശ പോയിട്ടുമില്ല.
2003 ലെ സിഗററ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട്‌സ് ( പ്രൊഹിബിഷന്‍ ഓഫ് അഡൈ്വര്‍ട്ടൈസ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍ ഓഫ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ്,പ്രഡക്ഷന്‍, സപ്ലൈ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോട്പ- ആക്ട് പ്രകാരവും ജയിലുകളില്‍ പുകവലി നിരോധനത്തിനു തടസമില്ല.
പൊതുസ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നതു സംബന്ധിച്ച നിര്‍വചനത്തില്‍ കോട്പ ആക്ട് വ്യക്തമായ വിശദീകരണമാണു നല്‍കുന്നത്.
തുറന്ന സ്ഥലത്തിന്റെ പരിധിയില്‍പെടാത്തതും എന്നാല്‍ പൊതുജനത്തിനു പ്രവേശനം ഉള്ളതുമായ സ്ഥലവും പൊതുസ്ഥലമാണ് എന്ന് കോട്പ നിയമം വിശദീകരിക്കുന്നു.
തുറന്ന സ്ഥലത്തിന്റെ പരിധിയില്‍പെടാത്തതും എന്നാല്‍ പൊതുജനത്തിനു പ്രവേശനം ഉള്ളതുമായ സ്ഥലവും പൊതുസ്ഥലമാണ് എന്ന് കോട്പ നിയമം വിശദീകരിക്കുന്നു.
പൊതുജനങ്ങള്‍ക്ക് ജയിലില്‍ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകളിലേക്കും പരിസരങ്ങളിലേക്കും പ്രവേശനം ഇല്ലെങ്കിലും സന്ദര്‍ശകരായി ജയിലിന്റെ മറ്റു സ്ഥലങ്ങളില്‍ പ്രവേശനമുണ്ട്. മാത്രമല്ല, തടവുകാര്‍ താമസിക്കുന്ന സെല്ലുകളില്‍ ജയില്‍ ജീവനക്കാര്‍ക്കു പ്രവേശനമുണ്ടുതാനും.
പുകവലിക്കാത്ത തടവുകാരും പുകവലിക്കുന്ന തടവുകാരും ഒന്നിച്ചാണ് ജയിലില്‍ കഴിയുന്നത് എന്നതിനാല്‍ പുകവലിക്കാത്ത തടവുകാരുടെ അവകാശം മാനിക്കാനും ജയിലില്‍ പുകവലി നിയമവിധേയമാണെന്നും നിയമപ്രകാരം വ്യാഖ്യാനിക്കാം.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ജയിലുകളിലെ പുകവലി നിരോധനത്തിന് ജയില്‍ മേധാവി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം കാത്തു നില്‍ക്കേണ്ടതില്ല എന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ അതിനു ശ്രമിക്കുകയോ അതിന്റെ സാധുതയും സാധ്യതയും പരിശോധിക്കുകയോ ചെയ്യാതെ ജയില്‍ മേധാവി മാധ്യമങ്ങളോടു സംസാരിക്കുകയാണു ചെയ്തത് എന്ന അതൃപ്തി സര്‍ക്കാരിന് ഉണ്ടെന്നാണ് വിവരം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read: അഡ്വ. കരോടി ഖാദര്‍ അന്തരിച്ചു
Keywords: Jail DGP can ban smoking in jails, Thiruvananthapuram, Media, News, High Court of Kerala, Kerala, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.