ഉടമസ്ഥയുടെ കൊലയാളിയെ വളര്‍ത്തുതത്ത കാട്ടിക്കൊടുത്തു

 


ആഗ്രാ: ആഗ്രാ പോലീസിനെ കഴിഞ്ഞ ഒരുമാസത്തോളമായി അലട്ടിയിരുന്ന പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത് തത്തയുടെ മൊഴി. ഒരു മാസം മുമ്പ് ആഗ്രയിലെ വിജയ് ശര്‍മ്മയുടെ ഭാര്യ നീലവും, അവരുടെ വളര്‍ത്തുനായും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.

മൃഗസ്‌നേഹിയായ നീലം പട്ടിക്ക് പുറമേ  തത്തയെയും വീട്ടില്‍ വളര്‍ത്തിയിരുന്നു. എന്നാല്‍ നീലത്തിന്റെ മരണത്തെ കുറിച്ചന്വേഷിക്കുന്ന പോലീസിന് മരിച്ച് ഒരു മാസത്തോളമായിട്ടും കേസില്‍ ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍

നീലത്തിന്റെ വീട്ടുകാര്‍ പോലീസിന് കൊലപാതകിയെ  കുറിച്ചുള്ള ഒരു സൂചന നല്‍കുകയായിരുന്നു. വിജയ് ശര്‍മ്മയുടെ മരുമകനായ  ആഷു നീലത്തിന്റെ മരണത്തിനുശേഷം അവരുടെ വീട്ടിലെത്തുന്ന അവസരത്തില്‍ തത്ത ഭക്ഷണം കഴിക്കാതിരിക്കുകയും  വല്ലാത്ത ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നു.

തത്തയുടെ അപ്രതീക്ഷിതമായ സ്വഭാവം കണ്ട് വിജയ് കുടുംബത്തിലുള്ള എല്ലാവരുടെയും പേര് തത്തയെ പറഞ്ഞുകേള്‍പ്പിച്ചു. അപ്പോള്‍ തത്ത ആശുമാറാ.. ആശു മാറാ എന്ന് പറഞ്ഞതായി വിജയ് പോലീസിനോട് പറയുകയായിരുന്നു. ഇതോടെ പോലീസ് ആശുവിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയായിരുന്നു.

അതോടെ ക്രൂരമായ കൊലപാതകത്തിന്റെ കഥ വെളിച്ചത്തുവരികയും ചെയ്തു. വീട്ടില്‍ ആരുമില്ലാത്ത അവസരത്തില്‍ വിജയ് ശര്‍മ്മയുടെ വീട്ടിലെത്തിയ ആഷു  നീലത്തെ കടന്നു പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ച നീലം മല്‍പിടുത്തതിനിടയില്‍  കൊല്ലപ്പെട്ടു.
ഉടമസ്ഥയുടെ കൊലയാളിയെ വളര്‍ത്തുതത്ത കാട്ടിക്കൊടുത്തു
നീലത്തെ രക്ഷിക്കാന്‍ ശ്രമിച്ച വളര്‍ത്തുപട്ടിയെയും ആഷു
കൊലപ്പെടുത്തുകയായിരുന്നു. ഉടമസ്ഥയുടെ കൊലപാതകിയെ കണ്ടെത്തിയ തത്ത ഇപ്പോള്‍ താരമായിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
യുവാവിനെ ആക്രമിച്ചതിനു 5 പേര്‍ക്കെതിരെ കേസ്
Keywords:  Parrot lifts the mystery surrounding owner's death, names the killer, Neelam, Vijay Sharma, Agra, Police, Family, Dog, Death, Custody, Molestation attempt, National,. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia