മുസാഫര്‍നഗര്‍ കലാപബാധിതര്‍ ഭിക്ഷാടനം തൊഴിലാക്കിയവര്‍: അതീഖ് അഹമ്മദ്

 


ലഖ്‌നൗ: മുസാഫര്‍നഗര്‍ കലാപബാധിതര്‍ ഭിക്ഷാടനം തൊഴിലാക്കിയവരാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അതീഖ് അഹമ്മദ്. മുസാഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടിവന്ന സമാജ് വാദി പാര്‍ട്ടിക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് അതീഖിന്റെ പ്രസ്താവന. അതീഖിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്.

എല്ലാ വിഭാഗങ്ങളിലും ഭിക്ഷാടനം തൊഴിലാക്കിയവരുണ്ട്. നഷ്ടപരിഹാരം നല്‍കിയിട്ടും അവര്‍ ഭിക്ഷ യാചിക്കുകയാണ്. അവര്‍ക്ക് 15 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ജോലിയും നല്‍കിയിട്ടുണ്ട്. എന്നിട്ടും ഇവരില്‍ ചിലരെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കാണാം. അവരാണ് ഭിക്ഷാടനം തൊഴിലാക്കിയവര്‍ അതീഖ് പറഞ്ഞു.

മുസാഫര്‍നഗര്‍ കലാപബാധിതര്‍ ഭിക്ഷാടനം തൊഴിലാക്കിയവര്‍: അതീഖ് അഹമ്മദ്സെപ്റ്റംബര്‍ 2013ലുണ്ടായ കലാപത്തില്‍ മുസാഫര്‍നഗറില്‍ 114ഓളം പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ക്യാമ്പുകളില്‍ അഭയം തേടിയത്. മാസങ്ങള്‍ പിന്നിട്ടിട്ടും കലാപബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരുന്ന സമാജ് വാദി സര്‍ക്കാരിന് ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ഇതിനിടെ ഡിസംബറില്‍ 35ഓളം കുഞ്ഞുങ്ങള്‍ അതിശൈത്യം മൂലം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മരിച്ചതും രൂക്ഷവിമര്‍ശനത്തിനിടയാക്കി. കോടികള്‍ ചിലവഴിച്ച് ബോളീവുഡ് താരങ്ങള്‍ സൈഫൈ മേളയില്‍ പങ്കെടുപ്പിച്ചതും വിവാദമായിരുന്നു.

SUMMARY: Lucknow: More trouble is on the cards for the Samajwadi Party. A party leader was today caught on camera saying that the refugees at the Muzaffarnagar riots relief camps were professional beggars.

Keywords: National, Muzafarnagar Riot victims, Samajvadi Party,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia