നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രമാണികള്‍: പിണറായി

 


കോട്ടയം:  നിലമ്പൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക്   കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി രാധ (35) കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പെടെ രണ്ടുപേരെ ഇതിനോടകം തന്നെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

അവിഹിത ബന്ധം പുറത്തറിയാതിരിക്കാനായി വളരെ ക്രൂരമായി മാനഭംഗപ്പെടുത്തിയാണ് പ്രതികള്‍ കൊലപാതകം നടത്തിയിരിക്കുന്നത്.  കൊലപാതകത്തിനുശേഷം മൃതദേഹം ആരുമറിയാതിരിക്കാനായി  നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിന് സമീപത്തെ പൊട്ടകുളത്തില്‍ ചാക്കിലാക്കി തള്ളുകയും ചെയ്തു.

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ  തൂപ്പുകാരിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രമാണികള്‍: പിണറായിഎന്നാല്‍ കൊലയ്ക്കു പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ മറഞ്ഞിരിക്കുകയാണെന്നും പല  പ്രമാണികളും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. അവരെ  രക്ഷിക്കാനാണ് പോലീസ്  ശ്രമിക്കുന്നത്.

അതിനുവേണ്ടി  കള്ളക്കഥകള്‍ മെനയുകയും ചെയ്യുന്നു. പോലീസ് വളരെ
വിചിത്രമായ കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ മാനഭംഗം തെളിഞ്ഞതോടെ സംഭവത്തിലെ ദുരൂഹത വര്‍ധിച്ചിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഭെല്‍- ഇഎംഎല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: സി.ഐ.ടി.യു

Keywords:  Kottayam, Murder, Congress, Pinarayi vijayan, Accused, Kerala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia