കൂക്കാനം റഹ്‌മാന്‍
'കുംഭത്തില്‍ മഴപെയ്താല്‍ കുപ്പയിലും ചോറ് ' ഇങ്ങനെ പഴയ ആള്‍ക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അത്തരം മഴ കിട്ടിയതൊന്നും ഓര്‍മയില്ല. എങ്കിലും കുപ്പ എന്താണെന്നറിയാം. വീട്ടില്‍ ഉണ്ടാവുന്ന ആവശ്യമില്ലാത്ത വസ്തുക്കളെല്ലാം കൊണ്ടിടുന്നത് കുപ്പയിലാണ്. പാഴ് വസ്തുക്കള്‍ നിക്ഷേപിച്ച് നിക്ഷേപിച്ച് ഉണ്ടായിട്ടുളള ഒരു വന്‍ കൂനകാണാം. പലപ്പോഴും കാട്ടുവാഴക്കുട്ടത്തിലോ, മരത്തിന് ചുവട്ടിലോ ആണ് കുപ്പ രൂപപ്പെട്ടുകണ്ടിട്ടുളളത്.
ഞങ്ങളുടെ കുട്ടിക്കാലത്ത് (50 വര്‍ഷത്തിനപ്പുറം) വീട്ടിനുളളില്‍ വേസ്റ്റ് ഉണ്ടാവാറേയില്ല. പ്ലാസ്റ്റിക്ക് സഞ്ചികളോ, പാക്കറ്റുകളോ ഒന്നും ഉപയോഗിക്കാത്തകാലം. ഭക്ഷണ അവശിഷ്ടമായി ഉണ്ടാകുന്നത് മീനിന്റെ മുളേളാ, പച്ചക്കറിയുടെ പുറം തോടോ മാത്രമായിരിക്കും. പിന്നെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കടയില്‍ നിന്ന് അവ പൊതിഞ്ഞു തരുന്ന പത്രക്കടലാസ് കഷ്ണങ്ങളും മാത്രം.
ഭക്ഷണ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാന്‍ വീട്ടില്‍ പൂച്ചകളുണ്ടാവും. ഇന്നത്തെ പോലെ ഭക്ഷണ സാധനങ്ങള്‍ കളയാനൊന്നും ബാക്കിയുണ്ടാവില്ല. വയറു നിറച്ച് കഴിക്കാന്‍ കിട്ടാത്ത കാലത്ത് അവ പാഴാക്കിക്കളയുന്ന അവസ്ഥയേ ഉണ്ടാവില്ല. കുപ്പയില്‍ കൊണ്ടിടുന്ന എല്ലിന്‍കഷ്ണം തുടങ്ങിയവ ഭക്ഷണമാക്കാന്‍ പട്ടികളും കാക്കകളും മത്സരമായിരിക്കും.
മീന്പൊതിഞ്ഞു കൊണ്ടുവരാന്‍ ഉപയോഗിക്കുന്നത് തെങ്ങോല കൊണ്ട് മെടഞ്ഞ 'കീരിക്കൊട്ട'യിലോ, പച്ചിലകളിലോ ആണ് എല്ലാം പ്രകൃതി ദത്തമായ വസ്തുക്കള്‍. കാലം മാറി വന്നു. പരിഷ്‌കാരം കൂടി. ഇലകളിലും, കടലാസ് പൊതികളിലും സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടു വരുന്ന സ്ഥിതി മാറി. പ്ലാസ്റ്റിക്ക് കൂടുകളും, കവറുകളിലുമായി പാക്കിംഗ്. ഭക്ഷണ സാധനങ്ങള്‍ പാഴാക്കിക്കളയുന്നതില്‍ മാനസിക പ്രയാസമില്ലാത്തവരായി. ഇതൊക്കെ നിക്ഷേപിക്കാന്‍ വലിയൊരു പ്ലാസ്റ്റിക്ക് കൂട് സംഘടിപ്പിക്കുകയും അത് പൊതു ഇടങ്ങളില്‍ വലിച്ചെറിയാന്‍ പ്രയാസമില്ലാത്തവരായി ഇന്നത്തെ മനുഷ്യര്‍.
ഒരോ ദിവസവും പാക്കറ്റിലാക്കിയ വേസ്റ്റ് പുറത്തെത്തിക്കാനുളള വെപ്രാളമാണ്. സ്വന്തം വീട്ടുപറമ്പില്‍ നിക്ഷേപിക്കാന്‍ പറ്റില്ല. കാരണം 10 സെന്റ് പുരയിടമാണ് പലര്‍ക്കും. സ്വയം സുരക്ഷിതരാവുകയും മറ്റുളളവര്‍ക്ക് പ്രയാസമുണ്ടാക്കുകയും ചെയ്യുക എന്ന തത്വമാണ് ഇക്കാര്യത്തില്‍ പലരും സ്വീകരിക്കുന്നത്.
ഒരു ദിവസം ഒന്‍പതുമണിയോടെ മുന്‍സിപ്പല്‍ ഓഫീസിലേക്ക് വന്ന ഉയര്‍ന്ന ഗ്രേഡിലുളള ഒരു ഓഫീസര്‍ പറഞ്ഞ പരാതി ഇതായിരുന്നു. ഞാന്‍ കാറിലാണ് വന്നത്. റോഡുമുഴുവന്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരിക്കുന്നു. നാറ്റം സഹിക്കാന്‍ വയ്യ അതൊന്ന് ശ്രദ്ധിക്കണം. ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണം. പരാതി കേട്ടപാടേ മുന്‍സിപ്പല്‍ ഹെല്‍ത്ത് അധികൃതര്‍ അവിടേക്ക് ഓടിയെത്തി.
സംഭവം പിന്നീടാണറിഞ്ഞത്. ആ വലിയ ഓഫീസറുടെ പണിയിതാണ്. സ്വന്തം വീട്ടിലെ വേസ്റ്റ് പാക്കറ്റിലാക്കി കാറില്‍ വെക്കും. ആളൊഴിഞ്ഞ സ്ഥലത്ത് എത്തി പുറത്തേക്ക് വലിച്ചെറിയും. അതേ മനുഷ്യനാണ് പരാതി പറയാന്‍ മുന്‍സിപ്പല്‍ ഓഫീസില്‍ എത്തിയത്. ആധുനിക മനുഷ്യന്റെ ആധുനിക തട്ടിപ്പ്. ഇതാണ് ആധുനിക മനുഷ്യന്റെ ശുചിത്വ ബോധം.
വേസ്റ്റ് വീടിനും പറമ്പിനും വെളിയിലാക്കി കളയനാണ് പലര്‍ക്കും താല്‍പര്യം. അതിന് കളളത്തരങ്ങള്‍ ചെയ്യാനും ആര്‍ക്കും മടിയില്ല. ആരും കാണാതെ വേണം കാര്യം സാധിക്കാന്‍. ഒരിക്കലും പിടിക്കപ്പെടരുത്. അതിനുളളതക്കം നോക്കി വേണം പ്രവര്‍ത്തിക്കാന്‍. പുറത്ത് ഈ അനീതിയെ കുറിച്ച് പറയുന്നതും, പ്രവര്‍ത്തിച്ച അതേ വ്യക്തി ആയിരിക്കും.
എന്റെ അടുത്ത ഒരു സുഹൃത്ത് പറഞ്ഞ അനുഭവം ഇങ്ങിനെ. അദ്ദേഹത്തിന്റേത് അണുകുടുംബമാണ്. ഏകമകള്‍ സ്‌കൂളിലേക്കും സുഹൃത്തും ഭാര്യയും ജോലിക്കും പോകും. തൊട്ടടുത്ത് ഒരു ഒഴിഞ്ഞ പറമ്പാണ്. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി അദ്ദേഹം അനുഭവിക്കുന്ന ഒരു വിഷമം പങ്കിട്ടതിങ്ങനെ. എന്നും നേരം പുലരുമ്പോഴേക്കും പ്രസ്തുത പറമ്പില്‍ വേസ്റ്റ് പാക്കറ്റ് കാണാം. അയല്‍പക്കക്കാര്‍ക്കെല്ലാം ഇതൊരു പ്രശ്‌നമായി. ചിലപ്പോള്‍ മൂക്കുപൊത്തിയേ ആ വഴിയിലൂടെ പോകാന്‍ പറ്റൂ. കാറ്റടിക്കുമ്പോള്‍ സുഹൃത്തിന്റെ വീട്ടിലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥ.
അയല്‍പക്കക്കാരൊക്കെ 10 മണിയോടെ കിടന്നുറങ്ങും. സുഹൃത്ത് പതിന്നൊന്ന് പതിന്നൊന്നരയാവും. ആ സമയം വരെ ശ്രദ്ധിച്ചിരിക്കും. ആരാണ് ഈ പണി ഒപ്പിക്കുന്നതെന്നറിയാന്‍. ഒരു പിടിപാടും കിട്ടുന്നില്ല. കഴിഞ്ഞ ഒന്നുരണ്ടു മാസമായി സുഹൃത്തും കുടുംബവും ഇതിന്റെ ആളെക്കണ്ടെത്താനുളള ശ്രമത്തിലാണ്.
രാവിലെ സുഹൃത്തും ഭാര്യയും മരക്കൊമ്പെടുത്ത് ആ പറമ്പില്‍ ചെല്ലും. അവിടെ ഇട്ടിരിക്കുന്ന പാക്കറ്റ് കുത്തിപ്പൊട്ടിക്കും. അകത്തുളള വൃത്തികേടുകളൊക്കെ പരിശോധിക്കും എന്തെങ്കിലും തെളിവുകള്‍ കിട്ടുമോയെന്ന് നോക്കാന്‍.
ഇക്കഴിഞ്ഞ ദിവസവും അവരുടെ ശ്രമം തുടര്‍ന്നു. കെട്ടുപൊട്ടിച്ച് പരതി നോക്കി. അന്ന് വേസ്റ്റുകള്‍ക്കിടയി നിന്ന് ഒരു സംഭാവന റസീറ്റ് കിട്ടി. മെല്ലെ ആ റസീറ്റ് പുറത്തെടുത്തു. ഒരു അമ്പലത്തിലേക്ക് 250 രൂപ സംഭാവന കൊടുത്തതിന്റെ റസീറ്റാണ്. അതില്‍ വ്യക്തമായി വ്യക്തിയുടെ പേര് എഴുതിയിട്ടുണ്ട്. കളളനെ പിടിച്ച സന്തോഷത്തോടെ ഭാര്യയും ഭര്‍ത്താവും അയല്‍ വീടുകളില്‍ ചെന്നു റസീറ്റ് കാണിച്ചുകൊടുത്തു, എല്ലാവര്‍ക്കും ആളെ മനസിലായി.
ആ റസീറ്റ് മുറിച്ചുകൊടുത്ത് സംഭാവന വാങ്ങിയ കുടുംബശ്രീ അംഗവും അയല്‍ വീട്ടുകാരിയായിരുന്നു. എല്ലാവരും കൂടി പ്രസ്തുത വീട്ടില്‍ ചെന്നു. നലഞ്ചു വീടുകള്‍ക്കപ്പുറമായിരുന്നു വേസ്റ്റ് കൊണ്ടിടുന്ന വ്യക്തിയുടെ വീട്. ആ വീട്ടില്‍ പുരുഷന്‍മാരില്ല. ഒരു സ്ത്രീയും അവരുടെ മക്കളും മാത്രം.
ചെന്ന ആളുകള്‍ കാര്യം പറഞ്ഞു. വീട്ടുകാരി സമ്മതിക്കുന്നേയില്ല. ഒടുവില്‍ തൊണ്ടി സാധനമായ റസീറ്റ് കാണിച്ചു. അത് അവരുടേതല്ലെന്നവര്‍ പറഞ്ഞു. സംഭാവന വാങ്ങിയ സ്ത്രീ ആ കൂട്ടത്തില്‍ നിന്ന് വിളിച്ചു. പറഞ്ഞു ഞാനല്ലേ നിങ്ങള്‍ക്ക് ഈ റസീറ്റ് മുറിച്ചുതന്നത് എന്ന്.
പിന്നെ അവര്‍ക്ക് മിണ്ടാട്ടമില്ലായിരുന്നു. അവിടെ കൊണ്ടിട്ട മാലിന്യങ്ങളെല്ലാം കത്തിച്ചു കളയണമെന്നും ഇനി ഇതാവര്‍ത്തിക്കരുതെന്നും മാത്രമേ അയല്‍ വാസികള്‍ ആവശ്യപ്പെട്ടുളളൂ. അങ്ങിനെ ആ പ്രശ്‌നം ശുഭപര്യവസായിയായി.
വേസ്റ്റ് ഒരു പ്രശ്‌നമാണിന്ന്. ഇതെന്തു ചെയ്യണമെന്നറിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. ഉള്‍നാടന്‍ ഗ്രാമീണ റോഡുകളില്‍ പോലും ഈ കാഴ്ച കാണാം. രാവിലെ നടക്കാന്‍ പോകുമ്പോള്‍ വേസ്റ്റ് മുഴുവന്‍ പാക്കറ്റുകളിലാക്കി റോഡില്‍ വലിച്ചെറിയുന്നതുകാണാം. പട്ടിയും, പൂച്ചയും കടിപിടികൂടി റോഡു മുഴുവന്‍ മാലിന്യങ്ങള്‍ ചിതറിക്കിടക്കും. അതിലൂടെ ചവിട്ടി വേണം നടന്നു പോകാന്‍.
അതാത് കുടുംബാംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുളളൂ. സ്വന്തം വീട്ടു പറമ്പില്‍ ഒരു കുഴി ഉണ്ടാക്കി വേസ്റ്റ് അതില്‍ നിക്ഷേപിച്ച് ആഴ്ചയിലൊരിക്കല്‍ കത്തിച്ച് കളയാവുന്നതേയുളളൂ. കുറച്ചു കൂടി ശാസ്ത്രിയമായി ശ്രമിക്കാമെങ്കില്‍ വളമാക്കി മാറ്റി കൃഷിക്ക് ഉപയുക്തമാക്കുകയുമാവാം.ഒരു തിരിച്ചു പോക്ക് സാധ്യമാവുമെങ്കില്‍ അതാണ് ഉത്തമം. പ്ലാസ്റ്റിക്ക് കൂടുകള്‍ ഉപേക്ഷിച്ചും ആഹാര സാധനങ്ങള്‍ പാഴാക്കി കളയാതെ ശ്രദ്ധിച്ചും നോക്കിയാല്‍ ഒരു പരിധി വരെ വേസ്റ്റ് പ്രശ്‌നത്തില്‍ നിന്ന് മോചനം നേടാനാകും.
കപടനാട്യം നടത്താതെ മാന്യമായി തന്നെ തല ഉയര്‍ത്തി നടക്കാം. മറ്റുളളവരെ ദ്രോഹിക്കുന്നതില്‍ നിന്ന് പിന്‍മാറാം. പഴയകാലത്തേക്ക് തിരിച്ചു പോകാന്‍ പറ്റില്ലെങ്കിലും അക്കാലത്തെ നന്മകള്‍ സ്വീകരിക്കാന്‍ ശ്രമിച്ചാല്‍ തന്നെ അതൊരു നല്ല മാറ്റമായിരിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Kookanam-Rahman, Article, Waste Dumb, House, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Kookanam Rahman
(Writer)
|

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.