കൊല്ലം: പത്തനാപുരത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ച അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കമുകുംചേരി മരുതിവിള ലക്ഷ്മി ഭവനില്‍ ഈച്ചരനെയാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ ഒന്നാം ക്ലാസുകാരിയുടെ അമ്മൂമ്മയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പരാതിക്കിടയായ സംഭവം നടന്നത്. കുട്ടിയുടെ അമ്മൂമ്മ പത്തനാപുരത്തേക്ക് പോകുമ്പോള്‍ പെണ്‍കുട്ടിയെ അടുത്ത വീട്ടില്‍ നിര്‍ത്തിയിരുന്നു. ഈ സമയം ഇവരുടെ വീട്ടിലെത്തിയ ഈച്ചരന്‍ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡിപ്പിച്ചതെന്നാണ് പരാതി. പെണ്‍കുട്ടിയോട് ഈച്ചരന്‍ വെള്ളത്തിനാവശ്യപ്പെടുകയും വെള്ളവുമായി അടുത്തെത്തിയ കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും ഈച്ചരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിച്ച് പിടിച്ചാണ് ഇയാളെ പോലീസിന് കൈമാറിയത്. എസ് ഐ രാജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kollam, Molestation, Kerala, Child, Mother, Family, Complaint, Arrest, 60 years old man got arrest for molester six years old girl in Kollam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.