പുതിയ സിനിമയുടെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Mar 2, 2014, 11:32 IST
വാട്ട്‌സ് ആപ്പില്‍ വൈറലായി മാറിയ പാട്ടിനെ ആസ്പദമാക്കി നിര്‍മിക്കാനൊരുങ്ങിയ പുതിയ ചിത്രം ആഷിഖ് അബുവിനെ കണ്‍ഫ്യൂഷനിലാക്കി. പാട്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് കാസര്‍കോട്ടെ യുവാക്കള്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചതോടെയാണ് റിമ കല്ലിങ്കലിനെ നായികയാക്കി നിര്‍മിക്കാനൊരുങ്ങുന്ന ചിത്രം അബുവിനെ കണ്‍ഫ്യൂഷനിലാക്കിയത്.
ശനിയാഴ്ചയാണ് ആഷിഖ് അബു വാട്ട്‌സ് ആപ്പില്‍ ഹിറ്റായി മാറിയ 'മാഹിലെ പെണ്ണുങ്ങളെ കണ്ടിക്കാ' എന്ന പാട്ടിനെ ആസ്പദമാക്കി പുതിയ ചിത്രം നിര്‍മിക്കുന്നതായി അറിയിച്ചത്. എന്നാല്‍ ഈ രീതിയിലുള്ള പാട്ട് കാസര്‍കോട്ട് മാസങ്ങള്‍ക്ക് മുമ്പ് ഹിറ്റായതാണെന്നും ഇതിന്റെ കോപ്പിയാണ് 'മാഹിലെ പെണ്ണുങ്ങളെ കണ്ടിക്കാ' എന്ന പാട്ട് എന്നും ഫേസ്ബുക്കില്‍ പ്രതികരണങ്ങളായി വന്നതോടെയാണ് കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ അബു ഫേസ്ബുക്ക് പോസ്റ്റിട്ടത്.
തന്റെ സിനിമയുടെ പേര് 'മാഹിലെ പെണ്ണുങ്ങളെ കണ്ടിക്കാ' എന്നല്ലെന്നും, പാട്ടിന്റെ അവകാശി ആരെന്ന തര്‍ക്കത്തിന് ഈ സിനിമയുമായി ബന്ധമില്ലെന്നും അബു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ആര് ചെയ്തതായാലും വളരെ നന്നായിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങളുടെ അഭിപ്രായം. എനിക്ക് കണ്ണൂരും കാസര്‍കോടും ഒരുപോലെ തന്നെയാണെന്നും അബു വ്യക്തമാക്കി. ഈ പോസ്റ്റിന് മണിക്കൂറുകള്‍ക്ക് ശേഷം തന്റെ പുതിയ ചിത്രത്തിന് ഒപ്പന എന്ന് പേരിട്ടുവെന്നും അബു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കാസര്‍കോട്ട് ജന്മമെടുത്ത പാട്ട് വാട്ട്‌സ് ആപ്പില്‍ ഹിറ്റായത് സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ പാട്ടിന്റെ പ്രചാരം വര്‍ധിക്കുകയും ഒട്ടേറെ പുതിയ പാട്ടുകള്‍ പിന്നീട് പിറവിയെടുക്കുകയും ചെയ്തു. മാഹിയിലെ പെണ്ണുങ്ങളുടെ പേരില്‍ സിനിമ നിര്‍മിക്കുന്നുവെന്ന പോസ്റ്റ് വന്നതോടെയാണ് പാട്ട് വീണ്ടും ചര്‍ച്ചയാവുന്നത്.
സിനിമ സംബന്ധിച്ച് കെവാര്‍ത്ത നല്‍കിയ റിപോര്‍ട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇത് സംബന്ധിച്ച് വന്ന പോസ്റ്റിന് മറുപടിയുമായി കാസര്‍കോട്ടുകാരെത്തുകയും ചെയ്തു. പാട്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന് വ്യക്തമാക്കി രംഗത്ത് വരുന്നവരുടെ ബാഹുല്യവും പ്രതിഷേധവും കാരണമാണ് ഒടുവില്‍ ആഷിഖ് അബു കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ വിശദീകരണവുമായി വന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Related News:
കാസ്രോട്ടെ പെണ്ണുള്ളര്‍ പാടി; മാഹിയിലെ പെണ്ണുങ്ങള്‍ ഏറ്റെടുത്തു; ആഷിഖ് അബു സിനിമയാക്കുന്നു

വാട്ട്‌സ് ആപ്പിലെ പരിഹാസ പാട്ട് നാടാകെ പാട്ടായി; രക്ഷിതാക്കള്‍ ആകാംക്ഷയില്‍
Keywords : Entertainment, Film, Rima Kallingal, Song, Kasaragod, Kannur, Gangster, Poster, Monjulla Pennullar, Class, Rap, rocking, Rock Song kandkal, Maheyile pennungale kandikka

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.