ബഹ്‌റൈന്‍ സ്‌ഫോടനം: 25 പേര്‍ അറസ്റ്റില്‍

 



മനാമ: മൂന്ന് പോലീസുകാരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് 25 പേരെ അറസ്റ്റുചെയ്തു. ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി ശെയ്ഖ് റാശിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനവും കഴിഞ്ഞ മാസമുണ്ടായ സ്‌ഫോടനവും രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരാക്രമണങ്ങള്‍ മനുഷ്യത്വരഹിതവും മുന്‍ കൂട്ടി ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങളുമാണെന്നും ശെയ്ഖ് റാശിദ് വ്യക്തമാക്കി.

ബഹ്‌റൈന്‍ സ്‌ഫോടനം: 25 പേര്‍ അറസ്റ്റില്‍അതേസമയം മൂന്ന് സര്‍ക്കാര്‍ വിരുദ്ധ സംഘടനകളെ തീവ്രവാദി സംഘടനകളായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രിസഭ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. ഫെബ്രുവരി 14 കോയലീഷന്‍, അല്‍അഷ്തര്‍ ബ്രിഗേഡ്‌സ്, റെസ്റ്റിസ്റ്റന്‍സ് ബ്രിഗേഡ്‌സ് എന്നിവയാണ് തീവ്രവാദി സംഘടനകളായി പ്രഖ്യാപിക്കപ്പെട്ട സംഘടനകള്‍.

SUMMARY: Bahrain has arrested 25 people and listed a prominent protest network as a "terrorist organisation", after a deadly bomb attack that killed three police officers.

Keywords: Gulf, Bahrain, Blast, Arrest,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia