പെലെ മരിച്ചെന്ന് വാര്‍ത്ത; ചാനല്‍ ഖേദം പ്രകടിപ്പിച്ചു

 


വാഷിംഗ്ഡണ്‍: (www.kvartha.com 31.03.2014) ഫുട്ബാള്‍ ഇതിഹാസം പെലെ മരിച്ചെന്ന് തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് അമേരിക്കന്‍ ചാനലായ സി.എന്‍.എന്‍ മാപ്പപേക്ഷിച്ചു. ഞായറാഴ്ചയാണ് മുന്‍ ബ്രസീല്‍ ഫുട്ബാള്‍ നായകന്‍ അന്തരിച്ചെന്ന വാര്‍ത്ത സി.എന്‍.എന്‍ പുറത്തുവിട്ടത്.

ബ്രസീലിനെ മൂന്നുതവണ ലോകകിരീടം അണിയിച്ച പെലെ അന്തരിച്ചെന്നായിരുന്നു ചാനല്‍ വാര്‍ത്ത നല്‍കിയത്. സി.എന്‍.എന്‍ ന്യൂ ഡേ ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് പെലെ മരിച്ചതായി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്ത വന്നതോടുകൂടി മറ്റു മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു.

ഇത് കണ്ട് പെലെയുടെ ആരാധകര്‍ ഞെട്ടിയെങ്കിലും അന്വേഷണത്തില്‍ കാര്യങ്ങള്‍ തെറ്റാണെന്നറിഞ്ഞു. പിന്നാലെ വാര്‍ത്ത നിഷേധിച്ച് ചാനല്‍ കുറിപ്പിറക്കുകയായിരുന്നു. തങ്ങളുടെ വാര്‍ത്ത തെറ്റാണെന്നും സംഭവം ശ്രദ്ധയില്‍പ്പെടുത്തിയ ആരാധകരോട് നന്ദി പ്രകടിപ്പിക്കുന്നുവെന്നും പെലെ ആരോഗ്യവാനായിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ചാനല്‍ പറഞ്ഞു.
പെലെ മരിച്ചെന്ന് വാര്‍ത്ത; ചാനല്‍ ഖേദം പ്രകടിപ്പിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Sports, Football, International ,Brazilian Player Pele pass away, fake news, Apologies, Viewers, CNN, News Channel, America,  CNN's 'New Day' Incorrectly Reports Pele Death on Twitter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia