മലേഷ്യന്‍ വിമാന ദുരന്തവുമായി സാമ്യം; സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചു

 


സിഡ്‌നി: മലേഷ്യന്‍ വിമാന ദുരന്തവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവച്ചു. 'ഡീപ്പ് വാട്ടര്‍'എന്ന സിനിമയുടെ ചിത്രീകരണമാണ് നിറുത്തിവച്ചിരിക്കുന്നത്. ഓസ്‌ട്രേയിലയുടെയും ചൈനയുടെയും സംയുക്ത സഹകരണത്തോടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഫിലിം ഡിവിഷനായ സ്‌ക്രീന്‍ ഓസ്‌ട്രേലിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏകദേശം 25 ബില്യണ്‍ ഡോളറാണ് ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി പ്രതീക്ഷിക്കുന്നത്.

മലേഷ്യന്‍ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡീപ്പ് വാട്ടറിന്റെ കഥക്ക് ചില സാമ്യതകളുള്ളതാണ് ചിത്രത്തിന്റെ ബാക്കി വര്‍ക്കുകള്‍ നിറുത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വര്‍ഷങ്ങളെടുത്താണ് ചിത്രത്തിന്റെ തിരക്കഥ മാസങ്ങള്‍ക്ക് മുന്പ് പൂര്‍ത്തിയാക്കിയത്. പക്ഷേ മലേഷ്യന്‍ വിമാനദുരന്തവുമായി കഥക്ക് സാമ്യമുള്ളത് ആക്‌സമികമായിരിക്കാം. ഓസ്‌ട്രേലിയന്‍ ആര്‍ക്‌ലൈറ്റ് ഫിലിം മാനേജര്‍ ഗാരി ഹാല്‍മിട്ടണ്‍ പത്രപ്രവര്‍ത്തകരോട് പറഞ്ഞു. ദുരന്തത്തിന്റെ ദുരൂഹത മാറിയശേഷം ചിത്രത്തിന്റെ ഷൂട്ടിംങ്ങ് നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിഡ്‌നിയില്‍ നിന്നും ചൈനയിലെ ബീജിംഗിലേയ്ക്ക് പോകുന്ന ഓസ്‌ട്രേലിയന്‍ വിമാനം ഏഷ്യ ഓസ്‌ട്രേലിയ റീജിയണില്‍ വച്ച് വിമാനറാഞ്ചികളുടെ പിടിയിലാകുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടാകുന്ന നായകന്‍ ഭീകരരുമായി ഏറ്റുമുട്ടുകയും വിമാനം സമുദ്രത്തില്‍ തകര്‍ന്ന് വിഴുകയും ചെയ്യുന്നു. സമുദ്രത്തില്‍ വച്ചും തീവ്രവാദികള്‍ അവരെ പിന്തുടരുന്നു. എന്നാല്‍ അത്തരം ഭീഷണിയേക്കാളും യാത്രക്കാരെ കാത്തിരിക്കുന്നത് സമുദ്രത്തിലെ ഭീകരരൂപികളായ സ്രാവുകളാണ്. തുടര്‍ന്ന് ജീവനുവേണ്ടി നായകനും യാത്രക്കാരും ഭീകരരും സ്രാവുകളുമായി നടത്തുന്ന പോരാട്ടമാണ് കഥയുടെ ഹൈലറ്റ്. 'ഡീപ്പ് വാട്ടര്‍'ഒരു ഹൊറര്‍ ത്രിലറായിരിക്കുമെന്ന് സംവിധായകന്‍ അലിസ്റ്റര്‍ ഗ്രയര്‍സണ്‍ പറഞ്ഞു.

മലേഷ്യന്‍ വിമാന ദുരന്തവുമായി സാമ്യം; സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Movie, Entertainment,Australia, China, An upcoming film, Deep Water, Disaster thriller about a flight that crashes in a remote stretch of ocean between Asia and Australia,Held over similarities between the project and the real-life disappearance of Malaysia Airlines Flight MH370, Flight disaster movie Deep Water has release date postponed as Malaysia Airlines plane is presumed 'lost with no survivors'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia