സുപ്രീം കോടതിയുടെ അന്ത്യശാസനം; മഴവില്‍ റസ്‌റ്റോറന്റ് പൊളിച്ചു നീക്കി തുടങ്ങി

 


ആലുവ: (kvartha.com 25.03.2014) സുപ്രീംകോടതിയുടെ അന്ത്യശാസനത്തെത്തുടര്‍ന്ന് എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) ആലുവാപ്പുഴയുടെ തീരത്ത് അനധികൃതമായി  നിര്‍മിച്ച മഴവില്‍ റസ്‌റ്റോറന്റ് പൊളിച്ചു നീക്കാന്‍ തുടങ്ങി.

 പരിസ്ഥിതി  നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച മഴവില്‍  റസ്‌റ്റോറന്റ് പെതുമരാമത്ത് വകുപ്പാണ്  പൊളിച്ചു നീക്കുന്നത്. 2005ല്‍ പൂന്തോട്ടവും പാര്‍ക്കും നിര്‍മിക്കാനാണെന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതിയാണ്  പിന്നീട് ഹോട്ടലായി മാറിയത്.

 ആറു മാസം മുന്‍പാണ് റസ്‌റ്റോറന്റ് പൊളിച്ചുനീക്കാന്‍  സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍  ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി  ടൂറിസം സെക്രട്ടറി സുമന്‍ ബില്ല, കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ്, എറണാകുളം ജില്ലാ കലക്ടര്‍,ആലുവ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവരോട്  സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ അസോസിയേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ എന്ന സംഘടനയാണ്  പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച മഴവില്‍ റസ്‌റ്റോറന്റ്  പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം  കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി പരിഗണിച്ച കോടതി ഹോട്ടല്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയും ചെയ്തു. 2012 ജൂലൈ രണ്ടിനാണ് സുപ്രീം കോടതി ഹോട്ടല്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്.  സപ്തംബര്‍ 30വരെ സമയമനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നോട്ടീസ് നല്‍കിയിട്ടും അനുവദിച്ച സമയത്തിനുള്ളില്‍ റസ്‌റ്റോറന്റ് പൊളിച്ചുനീക്കാനുള്ള നടപടി ആരംഭിച്ചില്ല.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മിച്ച മഴവില്‍ റസ്‌റ്റോറന്റ് പൊളിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആറുമാസം സമയം  ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം  സുപ്രീം കോടതി കഴിഞ്ഞ തവണ തള്ളിയിരുന്നു.

ഒരു മണിക്കൂര്‍ പോലും നീട്ടിത്തരാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എച്ച്.എല്‍ .ദത്തു അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് റസ്റ്റോറന്റ് പൊളിച്ചുമാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

സുപ്രീം കോടതിയുടെ അന്ത്യശാസനം; മഴവില്‍ റസ്‌റ്റോറന്റ് പൊളിച്ചു നീക്കി തുടങ്ങി

ഹോട്ടല്‍ പൊളിച്ചുനീക്കുന്നതിനെതിരെ തടസവുമായെത്തിയാല്‍
ആവശ്യമെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാനും കോടതി നിര്‍ദേശിച്ചിരുന്നു. വിധി നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടികള്‍ തുടങ്ങിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വാര്‍ത്ത തെറ്റിദ്ധാരണാപരം: മുസ്തഫ മുണ്ടുപാറ

Keywords:  Following SC order, PWD demolishes Mazhavil restaurant, Aluva, Supreme Court of India, Ernakulam, Hotel, District Collector, Environmental problems, Justice, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia