പാചക വാതക വില വര്‍ദ്ധന ഫോര്‍മുലയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ രണ്ട് ഹര്‍ജി
Mar 4, 2014, 12:00 IST
ന്യൂഡല്‍ഹി: പാചക വാതക വില വര്‍ദ്ധനവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ചൊവ്വാഴ്ച(ഇന്ന്) രണ്ട് ഹര്‍ജികള്‍ പരിഗണിക്കും. സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്തയും ഒരു സന്നദ്ധ സംഘടനയും നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കുന്നത്. കേന്ദ്രമന്ത്രി സഭ അംഗീകരിച്ച പാചക വാതക വില വര്‍ദ്ധന ഫോര്‍മുലയ്‌ക്കെതിരെയാണ് രണ്ട് ഹര്‍ജികളും.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒരു യൂണിറ്റിന് 4.2 ഡോളര്‍ വിലയുണ്ടായിരുന്ന പാചക വാതകത്തിന്റെ വില ഏപ്രിലില്‍ 8.4 ഡോളര്‍ ആക്കി ഉയര്‍ത്തുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ സഹായിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ആന്ധ്രപ്രദേശിന്റെ തീരദേശത്ത് സ്ഥിതിചെയ്യുന്ന കെജിഡി6ല്‍ നിന്നും ഖനനം ചെയ്യുന്ന റിലയന്‍സിന്റെ കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
പാചക വാതക വില വര്‍ദ്ധനവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും വീരപ്പ മൊയ്‌ലിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസിനും നോട്ടീസ് അയച്ചിട്ടുണ്ട്.
SUMMARY: New Delhi: The Supreme Court will today hear two petitions challenging the hike in gas prices. CPI leader Gurudas Dasgupta and an NGO have petitioned against the gas pricing formula approved by a cabinet panel in June last year that allowed a hike in gas prices from $4.2 a unit to $8.4 from April.
Keywords: Supreme Court of India, NGO, CPI Leader, Gas pricing, Gurudas Dasgupta

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.