കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
Mar 8, 2014, 17:52 IST
കൊച്ചി: കാസര്‍കോട് കേന്ദ്രസര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എം. അബ്ദുര്‍ റഷീദിനെ പിരിച്ചുവിട്ട വൈസ്ചാന്‍സിലറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാലയിലെ രണ്ട് ജീവനക്കാരികളെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 2012 മേയ് 20 നായിരുന്നു രജിസ്ട്രാര്‍ അബ്ദുര്‍ റഷീദിനെ സസ്‌പെന്‍ഡ് ചെയ്തത്.
തുടര്‍ന്ന് സര്‍വകലാശാല ചാന്‍സിലര്‍ പ്രണബ് കുമാര്‍ മുഖര്‍ജി ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പുറത്താക്കുകയുമായിരുന്നു. തനിക്ക് പറയാനുള്ളത് കേള്‍ക്കാതെയും രേഖകള്‍ പരിശോധിക്കാതെയും ഗൂഡാലോചനയുടെ ഫലമായാണ് തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതെന്നും അതുകൊണ്ടു തന്നെ നടപടി റദ്ദാക്കണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ അബ്ദുര്‍ റഷീദ് നല്‍കിയ ഹര്‍ജി.
കോടതി സര്‍വകലാശാല അധികൃതര്‍ അബ്ദുറഷീദിനെതിരെ എടുത്ത നടപടികള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ട നടപടി റദ്ദാക്കിയത്. എന്നാല്‍ വിരമിക്കല്‍ പ്രായം കഴിഞ്ഞതിനാല്‍ ഇദ്ദേഹത്തിന് വീണ്ടും സര്‍വീസില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും പകരം സസ്‌പെന്‍ഷന്‍ കാലത്തേതുള്‍പ്പെടെ റിട്ടയര്‍മെന്റ് വരെയുള്ള മുഴുവന്‍ ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഹര്‍ജിക്കാരന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും അത് നല്‍കണമെന്നും കോടതി സര്‍വകലാശാലയോട് നിര്‍ദേശിച്ചു.
Related News:
കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറെ രാഷ്ട്രപതി സസ്‌പെന്റ് ചെയ്തു

കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരായ ഗൂഢാലോചന പുറത്തുവരുന്നു; പരാതിക്കാരി പിന്മാറി
കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറെ ഘരാവോ ചെയ്യാനെത്തിയ മഹിളാ പ്രവര്‍ത്തകരെ തടഞ്ഞു
കേന്ദ്ര സര്‍വകലാശാലയില്‍ പീഡന വിവാദം; പരാതി പോലീസിന് കൈമാറിയേക്കും

Keywords: Abdul Rasheed, Kasaragod, Central University, Registration, Suspension, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.