ഗുണ്ടകള്‍ക്കെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം 'കാപ്പ' ചുമത്തും

 


തിരുവനന്തപുരം: ഗുണ്ടാ മാഫിയകള്‍ക്കെതിരെ  'കാപ്പ' നിയമം (കേരള ആന്റിസോഷ്യല്‍ പ്രിവന്‍ഷന്‍ ആക്ട്) ചുമത്താന്‍ തീരുമാനം.  തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തെക്കന്‍ ജില്ലകളിലാണ് കാപ്പ നിയമം  ഇപ്പോള്‍ നടപ്പാക്കുന്നത്.  തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നേരത്തെ തന്നെ  ഈ നിയമം പ്രാബല്യത്തിലുണ്ട്.

കാപ്പ നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം ഗുണ്ടകളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ച് നിയമത്തിലെ സെക്ഷന്‍ പതിനഞ്ച്  പ്രകാരം നാടു കടത്താനും വ്യവസ്ഥയുണ്ട്.  ഒരു നിശ്ചിത കാലത്തേക്ക് (കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് ) സ്വന്തം ജില്ലയില്‍ നിന്ന്  മാറ്റിനിര്‍ത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.

തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലില്‍ അനധികൃതമായി  മദ്യവില്പന നടത്തുന്നതായി പോലീസിന് രഹസ്യ വിവരം നല്‍കിയതിന്  രാജേന്ദ്രകുമാര്‍ എന്ന പൊതുപ്രവര്‍ത്തകനെ ഗുണ്ടകള്‍  തല്ലി കാലൊടിച്ച സംഭവവും അരുവിക്കരയില്‍ ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് ഏഴ് ലോറികള്‍ അടിച്ച് തകര്‍ത്ത സംഭവവുമാണ് ഗുണ്ടാ പ്രവര്‍ത്തനത്തെ മൂക്കുകയറിടാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

ഗുണ്ടകളെയും മാഫിയകളെയും അറസ്റ്റ് ചെയ്യുന്നതിന് ദക്ഷിണമേഖലാ ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ദക്ഷിണമേഖലയില്‍ വരുന്ന ജില്ലകളിലെ എസ്.പിമാരും  സംഘത്തില്‍ അംഗങ്ങളായിരിക്കും. എല്ലാ ജില്ലകളിലും പ്രത്യേക റെയ്ഡുകള്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും.

പ്രത്യേക സംഘത്തിലെ ഐ.ജിയാണ്  കാപ്പ നിയമം ബാധകമാക്കുന്നതിനുള്ള ശുപാര്‍ശ നല്‍കുന്നത്. ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പ്രത്യേക സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ട് അതത് ദിവസം നല്‍കുന്നതിന് എസ്. പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്  ദക്ഷിണമേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍ പറഞ്ഞു.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഉത്തരമേഖലയില്‍ ഗുണ്ടാ പ്രവര്‍ത്തനത്തെക്കാള്‍ രാഷ്ട്രീയ
ഗുണ്ടകള്‍ക്കെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം  'കാപ്പ' ചുമത്തും
ഗുണ്ടായിസമാണ് കൂടുതലായും നടക്കുന്നത്. അതുകൊണ്ടുതന്നെ വടക്കന്‍ ജില്ലകളില്‍  കാപ്പ നിയമം നടപ്പാക്കിവരികയാണെന്നും  എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി വ്യക്തമാക്കി.

അതേസമയം തിരുവനനന്തപുരം ജില്ലയില്‍ രണ്ടിടത്ത് നടന്ന ഗുണ്ടാ ആക്രമണത്തിലെ പ്രതികളെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസിന് ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയ - പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും: മുഖ്യമന്ത്രി

Keywords:  Kappa acts implement to other districts, Thiruvananthapuram, Ernakulam, Thrissur, Arrest, Report, Kasaragod, Ramesh Chennithala, Police, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia