മോഡി തരംഗം മാധ്യമ സൃഷ്ടി; വികസനത്തിന്റെ സത്യമറിയാന്‍ ഗുജറാത്ത് സന്ദര്‍ശിക്കും: കെജരിവാള്‍
Mar 2, 2014, 22:00 IST
ന്യൂഡല്‍ഹി: ഗുജറാത്തിലെ മോഡിയുടെ വികസന അവകാശ വാദങ്ങള്‍ സത്യമാണോ എന്ന് അറിയാന്‍ താന്‍ ഗുജറാത്ത് സന്ദര്‍ശിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. മാര്‍ച്ച് അഞ്ചിന് ഗുജറാത്തിലേക്ക് പോകുന്ന കെജരിവാള്‍ അവിടെ മൂന്ന് ദിവസം സന്ദര്‍ശനം നടത്തുമെന്നും അറിയിച്ചു. ഉത്തര്‍ പ്രദേശിലെ കാന്‍പൂരില്‍ രാംലീല മൈതാനിയില്‍ നടന്ന ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മോഡി തരംഗമില്ലെന്നും അത് കേവലം മാധ്യമ സൃഷ്ടി മാത്രമാണെന്നും കെജരിവാള്‍ പറഞ്ഞു. ഡല്‍ഹിയിലേക്ക് പോകവെ രാജ്യത്ത് മോഡി തരംഗമുണ്ടെന്നും പലരും പറഞ്ഞു. നൂറ് കണക്കിന് ആളുകളെ നേരില്‍ കണ്ട് സംസാരിച്ചു. എന്നാല്‍ മോഡി തരംഗമുണ്ടെന്നതിന്റെ ഒരു സൂചനയുമില്ല. മണിക്കൂറുകള്‍ നീണ്ട തന്റെ പ്രസംഗത്തില്‍ ബി.ജെ.പിയെ ശക്തമായി കെജരിവാള്‍ വിമര്‍ശിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.