മഅ്ദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലം
Mar 27, 2014, 10:10 IST
ബംഗളൂരു: ബംഗളൂരു സ്‌ഫോടനകേസില്‍ പ്രതിയായി കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
മഅദനിയുടെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ജനുവരി 29ന് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ വാദിച്ചപ്പോള്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തിലാണ് മഅ്ദനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ജയിലില്‍ കഴിയുന്ന മഅദ്‌നിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ജാമ്യം ലഭിക്കാനായി തെറ്റായ വിവരങ്ങള്‍ കോടതിക്ക് നല്‍കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. മഅദ്‌നിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് മഅ്ദനിക്കെതിരായി കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
അതേസമയം കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെ സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കുമെന്ന് മഅദ്‌നിയുടെ അഭിഭാഷകന്‍ അഡ്വ. ഉസ്മാന്‍ വ്യക്തമാക്കി.
മതിയായ ചികിത്സ നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ ലംഘിച്ചിരിക്കയാണെന്നും ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയ മഅ്ദനിയെ ഒരു മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കാന്‍ കൂട്ടാക്കാതെ ജയിലില്‍ തിരിച്ചുകൊണ്ടുവന്നുവെന്നും അഭിഭാഷകന്‍ ആരോപിച്ചു.
മഅദ്‌നിക്ക് അടിയന്തിര ചികിത്സ ഉറപ്പുവരുത്തണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ചികിത്സ നല്‍കാന്‍ തയ്യാറാണെന്നറിയിച്ചിട്ടും മഅദ്‌നി അതിന് തയ്യാറായില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരിനോട് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Also Read:
ലീഗ് പ്രവര്‍ത്തകന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്ട്‌സ് ആപ്പിലിട്ടു; പോലീസ് അന്വേഷണം തുടങ്ങി
Keywords: Ma’dani’s health satisfactory: Karnataka govt tells SC, Bail, Bangalore, Jail, PDP, Bomb Blast, Treatment, Advocate, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.