ഷുമാക്കര്‍ക്കായി ഭാര്യ 100 കോടി രൂപയുടെ വീട് വെയ്ക്കുന്നു

 


ഫ്രാന്‍സ്: (www.kvartha.com 31.03.2014) ആല്‍പ്‌സ് പര്‍വത നിരയിലെ സ്‌കീയിംഗിനിടെ ഗുരുതരമായി പരിക്കേറ്റ് കോമയില്‍ കഴിയുന്ന മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കില്‍ ഷുമാക്കര്‍ക്ക് വേണ്ടി ഭാര്യ 100 കോടി രൂപ ചെലവഴിച്ച് പുതിയ വീട് നിര്‍മിക്കുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ തടാകത്തിനരികെയുള്ള ഷുമാക്കറിന്രെ കുടുംബവീടിനോട് ചേര്‍ന്നാണ് വളരെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വീട് ഭാര്യ കോറിന ഷുമാക്കര്‍ക്കായി ഒരുക്കുന്നത്. വീടിന്റെ പണി പൂര്‍ത്തിയായ ശേഷം ആശുപത്രിയില്‍ നിന്ന് ഷുമാക്കറെ ഇവിടേയ്ക്ക് കൊണ്ടുവരും. ഇനി പരിക്കില്‍ നിന്ന് പൂര്‍ണ ജീവതത്തിലേയ്ക്ക് ഷുമാക്കര്‍ തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും കോറിന പ്രതീക്ഷയിലാണ്.

ഷുമാക്കറുടെ ചികിത്സക്കായി അത്യാധുനിക ആശുപത്രിക്ക് തുല്യമായ എല്ലാ സജ്ജീകരണങ്ങളും വീട്ടിലും കോറിന ഒരുക്കുന്നുണ്ട്. അപകടത്തിന് മുമ്പ് ഷുമാക്കറുടെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു കുടുംബവീടിനടുത്ത് തടാകകരയിലൊരു വീടെന്നും അത് തനിക്ക് സാധിച്ചുകൊടുക്കണമെന്നും കോറിന പറയുന്നു. എന്നാല്‍ ഷുമാക്കറെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താനുള്ള ഡോക്ടര്‍മാരുടെ ശ്രമം തുടരുകയാണ്. മൂന്നുമാസമായി ഷുമാക്കര്‍ ചികിത്സയിലാണ്.

ഷുമാക്കര്‍ക്കായി ഭാര്യ 100 കോടി രൂപയുടെ വീട് വെയ്ക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: International,The wife of Michael Schumacher, Build new House, Fully equipped, Banks of Lake Geneva, Switzerland, Michael Schumacher's wife building a 10 million pound medical suite at home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia