ഇത്തവണയും 'ആം ആദ്മി'; ഷാനിമോള്‍ ഉസ്മാന്‍ സജീവ രാഷ്ട്രീയം വിടുന്നു

 


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിക്കപ്പെട്ട മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ പ്രചാരണ രംഗത്തുനിന്ന് മാറിനില്‍ക്കും. തെരഞ്ഞെടുപ്പു കഴിഞ്ഞും സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണു തീരുമാനം എന്ന് അറിയുന്നു. ഇതു വിശദീകരിച്ച് അവര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ചു.

വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ, പത്തനംതിട്ട സീറ്റുകളില്‍ ഒന്നില്‍ ഷാനിമോള്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു സൂചന. ഇതു സംബന്ധിച്ചു ഷാനിമോളുമായും വയനാട് സിറ്റിംഗ് എംപി എം ഐ ഷാനവാസ്, ആലപ്പുഴ സിറ്റിംഗ് എംപി കെ സി വേണുഗോപാല്‍, പത്തനംതിട്ട സിറ്റിംഗ് എംപി ആന്റോ ആന്റണി എന്നിവരുമായും കോണ്‍ഗ്രസ് നേതൃത്വം സംസാരിച്ചിരുന്നു. വയനാട് വിട്ടുകൊടുക്കാമെന്ന് ഏകദേശ ധാരണയാവുകയും ചെയ്തു.

ഇത്തവണയും 'ആം ആദ്മി'; ഷാനിമോള്‍ ഉസ്മാന്‍ സജീവ രാഷ്ട്രീയം വിടുന്നുപകരം ഷാനവാസിന് എഐസിസി സെക്രട്ടറി സ്ഥാനം എന്നായിരുന്നു ധാരണ. എന്നാല്‍ അവസാന നിമിഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. ഷാനവാസ് സീറ്റു വിട്ടുകൊടുക്കാമെന്ന മുന്‍ വാക്കില്‍ നിന്നു പിന്മാറി. ഒരേയൊരു തവണ മാത്രം വിജയിക്കാനായ തനിക്ക് ഇത്തവണ കൂടി ആ സീറ്റുതന്നെ നല്‍കണം എന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതോടെ ചര്‍ച്ച വഴിമുട്ടി. ആന്റോ ആന്റണിയും വേണുഗോപാലും തങ്ങളുടെ സീറ്റുകളുടെ കാര്യത്തില്‍ കടുംപിടുത്തം പിടിച്ചു. ആറ്റിങ്ങല്‍ മണ്ഡലത്തിലാകട്ടെ, ഈഴവ സ്ഥാനാര്‍ത്ഥി വേണം എന്ന വാദവും വന്നു. അവിടെ ബിന്ദു കൃഷ്ണയെ മാത്രമാണു പരിഗണിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റു ലഭിക്കും എന്ന ഹൈക്കമാന്‍ഡിന്റെ വാക്ക് വിശ്വസിച്ച് എഐസിസി സെക്രട്ടറി സ്ഥാനവും വേണ്ടെന്നു വച്ചു കാത്തിരുന്ന ഷാനിമോള്‍ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയോ സംസ്ഥാന നേതാക്കളോ കാര്യമായി വാദിച്ചില്ലെന്നാണു സൂചന. ഇതോടെ വനിതാ പ്രാതിനിധ്യത്തിലോ മുസ്്‌ലിം പ്രാതിധ്യത്തിലോ യുവ നേതാക്കളുടെ പ്രാതിനിധ്യത്തിലോ അവര്‍ ഉള്‍പ്പെട്ടില്ല. മുസ്്‌ലിം പ്രാതിനിധ്യമാകട്ടെ ഷാനവാസിനു പുറമേ, ജയിക്കാന്‍ ഇടയില്ലാത്ത കാസര്‍കോട് സീറ്റിലെ ടി സിദ്ദീഖിന്റെ സ്ഥാനാര്‍ത്ഥിത്വം മാത്രമായി ചുരുങ്ങി. ആറ്റിങ്ങല്‍, ആലത്തൂര്‍ എന്നീ ഉറച്ച ഇടതു സീറ്റുകളിലാണ് സ്ത്രീപ്രാതിനിധ്യം.

തീപ്പൊരി പ്രസംഗകയായ ഷാനിമോളുടെ സാന്നിധ്യം പ്രചാരണ രംഗത്ത് എല്ലാവര്‍ക്കും വേണമെന്നാണേ്രത കെപിസിസിയുടെ പ്രമുഖ നേതാവ് ഒടുവില്‍ പറഞ്ഞത്. തീപ്പൊരി തുപ്പാതെ വീട്ടില്‍ അടങ്ങിയിരിക്കാനാണു തന്റെ തീരുമാനമെന്ന് അവര്‍ തിരിച്ചടിച്ചതായും അറിയുന്നു. അതിനു ശേഷമാണ് തീരുമാനം അറിയിച്ച് രാഹുല്‍ ഗാന്ധിത്ത് കത്ത് അയച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Kerala, Rahul Gandhi, Lok Sabha, Election-2014, Election, Shanimol Usman, Congress, Shanimol Osman, Candidate, Shanimo Usman to withdraw her self from active politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia