ടി.പിയെ ഇറച്ചിവിലയ്ക്കു വിറ്റത് താനല്ല, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: വി എസ്
Mar 22, 2014, 12:13 IST
തിരുവനന്തപുരം: റവല്യൂഷനറി പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ ഇറച്ചിവിലയ്ക്കു വിറ്റത് താനല്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപിയെ താന്‍ ഇറച്ചി വിലയ്ക്ക് വിറ്റിട്ടില്ലെന്നും മറിച്ച് ടി പി ചന്ദ്രശേഖരന്റെ കഥ പുസ്തകമാക്കി മാര്‍ക്കറ്റില്‍ വിറ്റത് തിരുവഞ്ചൂരാണെന്നും വി എസ് കുറ്റപ്പെടുത്തി.
ടിപി കേസില്‍ ഏറ്റവും ഒടുവില്‍ കൂറുമാറിയ വ്യക്തി വിഎസ് ആണെന്ന് തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല രമയ്ക്ക് കൂട്ടുനിന്നിരുന്ന വിഎസിന്റെ ഇപ്പോഴത്തെ നടപടി നിലവാരമില്ലാത്തതാണെന്നും വി എസ് ടിപിയെ ഇറച്ചി വിലയ്ക്കു വിറ്റെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വി എസ്.
തനിക്കു നേരെ വധഭീഷണിയുണ്ടെന്ന് ടി.പി. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും അറിയിച്ചിരുന്നു. മാത്രമല്ല ടി പിക്കു നേരെ മുമ്പ് പല പ്രാവശ്യവും വധശ്രമം നടന്നിട്ടുമുണ്ട്. എന്നാല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ടി പിയുടെ സംരക്ഷണത്തിന് പോലീസുകാരെ വെക്കാന്‍ പോലും സന്‍മനസ് കാട്ടാത്തവരാണ് യു ഡി എഫ് സര്‍ക്കാര്‍. ടി പിയുടെ കശാപ്പിനു കൂട്ടുനിന്നവരാണ് ഇപ്പോള്‍ വേദനിക്കുന്നതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം വി എസിന്റെ പ്രസ്താവനകള്‍ സി പി എമ്മിലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് വളരെ വൈകാരികമായാണ് വിഎസ് പ്രതികരിച്ചത്. സ്ഥാനമാനങ്ങള്‍ നോക്കിയല്ല, അധ്വാനിക്കുന്ന വിഭാഗങ്ങള്‍ക്കുവേണ്ടി രൂപം കൊണ്ട പാര്‍ട്ടി എന്ന നിലയിലാണ് താന്‍ നിലകൊണ്ടതെന്നും വി എസ് പറഞ്ഞു. കഥയില്ലായ്മയേ, നിന്റെ പേരാണോ മാധ്യമങ്ങള്‍ എന്നായിരുന്നു മാധ്യമ വാര്‍ത്തകളെക്കുറിച്ച് വിഎസ് പ്രതികരിച്ചത്.
സഹപ്രവര്‍ത്തകരെ കശാപ്പ് ചെയ്യുന്നത് സി പി എമ്മിന്റെ രീതിയല്ല. ടിപി കൊല്ലപ്പെട്ട അന്നു തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി യോഗം വിളിച്ചു ചേര്‍ത്ത് കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം പ്രവര്‍ത്തകരല്ലെന്നും വ്യക്തമാക്കിയിരുന്നു. മാത്രമല്ല, പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായി തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും പാര്‍ട്ടി സെക്രട്ടറി അറിയിച്ചിരുന്നു.
കൊലപാതകത്തെ കുറിച്ച് അന്വേഷണം നടത്തിയതില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരാരും തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് വ്യക്തമായതാണ്. സ്വര്‍ണകടത്ത് കേസിലെ മുഖ്യ പ്രതി ഫയസ് ടി പി കൊലക്കേസിലെ പ്രതികളെ പാര്‍പ്പിച്ചിരുന്ന വിയ്യൂര്‍ ജയിലിലെത്തി പ്രതികള്‍ക്ക് ഫോണ്‍ നല്‍കുകയുണ്ടായി. ഈ ഫോണിലൂടെയാണ് തടവില്‍ കഴിയുന്നവര്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി അവര്‍ക്കനുകൂലമായ വിധി സമ്പാദിച്ചത്. ഈ കേസ് വേണമെങ്കില്‍ എന്‍ഐഎക്കു അന്വേഷിക്കാമെന്നും വി എസ് പറഞ്ഞു. അതേസമയം സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവിന്റെ കൊലപാതകത്തിലൂടെ ഒറ്റപ്പെട്ട രമയെ ദുഃഖിപ്പിച്ചത് യു ഡി എഫ് സര്‍ക്കാരാണ്. രമയുടെ ദു:ഖത്തിന് പരിഹാരം കാണേണ്ടതും അവരാണ്. രമയോട് തനിക്ക് പറയാനുള്ളത് ഉപദേശം നല്‍കി കൂടെ നില്‍ക്കുന്ന തിരുവഞ്ചൂരിനെപ്പോലുള്ളവരെ വിശ്വസിക്കരുതെന്നാണ്. അവര്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ഭര്‍ത്താവ് രമയോട് മുമ്പ് പറഞ്ഞിരുന്നില്ലേയെന്നും വിഎസ് ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ പ്രധാനം ടിപി വിഷയമല്ലെന്നും വിലക്കയറ്റമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും വി എസ് വ്യക്തമാക്കി. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കാമെന്ന് വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തന്നെ മഹാകള്ളിയെന്നു വിളിച്ച വി എസ് സി ബി ഐ അന്വേഷണം നേരിടുന്ന
മകന്‍ അരുണ്‍ കുമാറിന്റെ കാര്യത്തില്‍ എന്തുനിലപാടെടുക്കുമെന്ന് കഴിഞ്ഞ ദിവസം സോളാര്‍ കേസലെ മുഖ്യ പ്രതി സരിതാ എസ് നായര്‍ ചോദിച്ചതിനെ കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ വി എസ് ഒഴിഞ്ഞുമാറി. ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നാണ് വി എസ് പറഞ്ഞത്.

Also Read:
കഞ്ചാവ് കടത്തുകേസില്‍ കൂടുതല്‍ പ്രതികള്‍ കുടുങ്ങുന്നു; ഒരാള്‍ കൂടി അറസ്റ്റിലായി
Keywords: Thiruvananthapuram, Thiruvanchoor Radhakrishnan, V.S Achuthanandan, T.P Chandrasekhar Murder Case, Criticism, Press meet, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.