വി എസ് കീഴടങ്ങിയതിനു പിന്നിലെ സത്യം; പ്രതിപക്ഷ നേതൃപദവി നിലനില്‍ക്കണം; പാര്‍ട്ടിയും വേണം
Mar 28, 2014, 16:20 IST
തിരുവനന്തപുരം: (www.kvartha.com 28.03.2014) ലോക്‌സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ പ്രതിപക്ഷ നേതാവു പദവിയില്‍ നിന്ന് മാറേണ്ടിവരുമെന്ന വ്യക്തമായ സന്ദേശം പാര്‍ട്ടി ദേശീയ നേതൃത്വം വി എസ് അച്യുതാനന്ദനു നല്‍കി.
അതു ലഭിച്ചതിനു പിന്നാലെ അദ്ദേഹവും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും തമ്മില്‍ നടന്ന ദീര്‍ഘമായ ആശയ വിനിമയത്തിനു ശേഷമാണ് കേരളത്തെ അമ്പരപ്പിച്ച നിലപാടു മാറ്റത്തിനു വി എസ് തയ്യാറായത്.
സിപിഎമ്മിലും ഇടതുമുന്നണിയിലും പുറത്തും സജീവ ചര്‍ച്ചയായി മാറിയിരിക്കുന്ന വി എസിന്റെ മനംമാറ്റത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍ പുറത്തുവന്നുതുടങ്ങുകയാണ്. പിബിയില്‍ തിരിച്ചെടുക്കുമെന്ന വാഗ്ദാനം ഒരുഘട്ടത്തിലും വിഎസിന് കാരാട്ടോ മറ്റു നേതാക്കളോ നല്‍കിയിട്ടില്ലെന്നാണു വ്യക്തമാകുന്നത്.
പിബിയില്‍ നിന്നു വി എസിനെ നീക്കിയ ശേഷം നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കാത്ത കാര്യമായതിനാല്‍ പിബി പുന:പ്രവേശന കാര്യം കേന്ദ്ര നേതൃത്വത്തിനു വേഗത്തില്‍ എടുക്കാന്‍ കഴിയില്ല എന്നതാണു കാരണം. അതേസമയം, പാര്‍ട്ടിക്ക് വഴിപ്പെട്ടു മുന്നോട്ടു പോകുന്ന ഇപ്പോഴത്തെ നയം തുടര്‍ന്നാല്‍ പിബി പുന:പ്രവേശം കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയില്‍ വന്നുകൂടെന്നില്ലെന്നു മാത്രം.
പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ നിന്നു നീക്കുകയും പിന്നാലെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കുകയും ചെയ്യുന്ന തരത്തില്‍, കെ ആര്‍ ഗൗരിയമ്മ, എം വി രാഘവന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്ക് സംഭവിച്ച ദുരവസ്ഥയിലേക്കു തന്നെയാണു പോക്ക് എന്നു മനസിലാക്കി വി എസ് ഒത്തുതീര്‍പ്പിനു വഴങ്ങുകയായിരുന്നു.
ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നിലപാടു മാറ്റത്തിനു കളമൊരുക്കാന്‍ ടി പി വധക്കേസിലെ പാര്‍ട്ടിതല അന്വേഷണ കമ്മീഷനെക്കുറിച്ചും അതിലെ കണ്ടെത്തലിനേക്കുറിച്ചും പാര്‍ട്ടി ആദ്യമായി മൗനം വെടിഞ്ഞു.
അങ്ങനെയാണ് കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ സി രാമചന്ദ്രനെ പുറത്താക്കിയത്. തുടര്‍ന്ന് രാമചന്ദ്രനെ അനുനയിപ്പിക്കാനും നടപടി വെറും മുഖം രക്ഷിക്കല്‍ തന്ത്രം മാത്രമാണെന്നു ബോധ്യപ്പെടുത്താനും എം വി ജയരാജന്‍ അടക്കമുള്ള പ്രമുഖ നേതാക്കളെ ജയിലിലേക്ക് അയച്ചു.
ടി പി വധക്കേസില്‍ ആര്‍എംപിക്കും കെ കെ രമയ്ക്കും അനുകൂലമായി സ്വീകരിച്ചിരിക്കുന്ന പരസ്യ നിലപാടു പരസ്യമായിത്തന്നെ തിരുത്തുക, പാര്‍ട്ടി സ്വീകരിച്ച നടപടി തൃപ്തികരമാണെന്നു അംഗീകരിക്കുക എന്നീ ഉപാധികളാണ് മുഖ്യമായും പാര്‍ട്ടി വി എസിനു മുന്നില്‍ വച്ചതത്രേ. എന്നാല്‍ കെവാര്‍ത്ത നേരത്തേ റിപോര്‍ട്ട് ചെയ്തതുപോലെ , മനോരമ ന്യൂസിനെ വിളിച്ച് അഭിമുഖം നല്‍കിയ വി എസ് ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് ക്ലീന്‍ ചിറ്റ് നല്‍കുക കൂടി ചെയ്തു.
കോടതി കുറ്റമുക്തനാക്കിയ സാഹചര്യത്തില്‍ വി എസിനോട് അത്തരമൊരു ഉപാധി ഔദ്യോഗിക നേതൃത്വം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ ചാനല്‍ ലേഖകന്‍ അതുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോള്‍ വി എസിന് ഒഴിഞ്ഞു മാറാനോ പിണറായിക്കെതിരെ പറയാനോ സാധിക്കൊതെ വന്നു. പ്രതിപക്ഷ നേതാവിന്റെ പദവി നിലനിര്‍ത്താനും പാര്‍ട്ടിയില്‍ തുടരാനുമുള്ള കീഴടങ്ങലില്‍ വേറെ വഴികളുണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Also Read:
ഓര്‍മ നഷ്ടപ്പെട്ട എം.വി. ആറിനേയും ആരോഗ്യം നഷ്ടപ്പെട്ട ഗൗരിയമ്മയേയും ഒപ്പം കൂട്ടിയത് സിപിഎമ്മിന്റെ ഗതികേട്: ഹസന്‍
Keywords: Thiruvananthapuram, V.S Achuthanandan, Pinarayi Vijayan, Prakash Karat, CPM, K.R.Gouri Amma, M.V Jayarajan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.