ലൈംഗീക ബന്ധത്തിന് വഴങ്ങാതിരുന്ന വീട്ടമ്മയെ ജീവനോടെ കത്തിച്ചു

 


താനെ: ലൈംഗീക ബന്ധത്തിന് വഴങ്ങാതിരുന്ന വീട്ടമ്മയെ ജീവനോടെ കത്തിച്ചു. നഗരത്തിലെ സ്റ്റീല്‍ കമ്പനിയിലെ തൊഴില്‍ കരാറുകാരനായ ലഖന്‍ യാദവാണ് പ്രതി. യുവതിയുടെ ഭര്‍ത്താവ് ഇയാളുടെ കീഴിലാണ് ജോലി നോക്കിയിരുന്നത്.

ലൈംഗീക ബന്ധത്തിന് വഴങ്ങാതിരുന്ന വീട്ടമ്മയെ ജീവനോടെ കത്തിച്ചു
വെള്ളിയാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയ ലഖന്‍ അവരെ ലൈംഗീക ബന്ധത്തിന് പ്രേരിപ്പിച്ചു. എന്നാല്‍ വഴങ്ങാതിരുന്നതിനെതുടര്‍ന്ന് ഇയാള്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ യുവതിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

സാരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയ്ക്കിടയില്‍ മരണപ്പെടുകയായിരുന്നു. പ്രതി ലഖന്‍ യാദവിനെ പോലീസ് അറസ്റ്റുചെയ്തു.

SUMMARY: Thane: A 30-year-old woman was allegedly burnt alive by a man after she refused to oblige to his sexual advances at a village here, police said today.

Keywords: Thane, Woman, Burnt Alive,








ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia