യുവനടിയുടെ ആത്മഹത്യാശ്രമത്തിന് പിന്നില്‍ കാമുകന്റെ ഭീഷണി

 


ബാംഗ്ലൂര്‍: യുവ കന്നട സിനിമാതാരം വിന്ധ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാമുകന്റെ ഭീഷണിയെതുടര്‍ന്നാണ് നടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് നടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അമിതമായ ഉറക്ക ഗുളിക കഴിച്ച അബോധാവസ്ഥയിലായ വിന്ധ്യയെ കിടപ്പുമുറിയില്‍ കണ്ടത്. തുടര്‍ന്ന് കണ്ണിന് കാഴ്ച കുറവായ താരത്തിന്റെ മാതാപിതാക്കള്‍ അയല്‍ക്കാരുടെ സഹായത്തോടുകൂടി ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നടി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എഴുപതോളം ഗുളികകളാണ് നടി കഴിച്ചത്. അടുത്ത ആഴ്ച പുറത്തിറങ്ങുന്ന മനത മറയെല്ലി എന്ന ചിത്രത്തിലാണ് വിന്ധ്യ അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്പ് കാമുകന്‍ മഞ്ജുനാഥുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് വിന്ധ്യ ഏറെ അസ്വസ്തയായിരുന്നുവെന്ന് അച്ഛന്‍ രാമസ്വാമിയും അമ്മ നാഗമ്മയും പൊലീസിനോട് പറഞ്ഞു

യുവനടിയുടെ ആത്മഹത്യാശ്രമത്തിന് പിന്നില്‍ കാമുകന്റെ ഭീഷണിസിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ പലപ്പോഴും മഞ്ജുനാഥ് വിന്ധ്യയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നതായും ഇരുവരും തമ്മിലുള്ള സ്വകാര്യ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ മനസംഘര്‍ഷം താങ്ങാനാകാതെയാണ് തന്റെ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അമ്മ നാഗമ്മ പോലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മഞ്ജുനാഥിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Vindhya,​ Kannada Actress,Manada Mareyalli,Young, Attempt to Suicide, Hospital, Parents, Love
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia