എഡിജിപി ആര്‍ ശ്രീലേഖ വനിതയിലെ പംക്തി നിര്‍ത്തി; മനോരമ പത്രം വരുത്തുന്നതും നിര്‍ത്തി
Apr 3, 2014, 10:18 IST
തിരുവനന്തപുരം: മലയാള മാനോരമയുടെ വനിത ദ്വൈവാരികയില്‍ എഡിജിപി ആര്‍ ശ്രീലേഖ എഴുതിവന്ന പംക്തി അവസാനിപ്പിച്ചു. തനിക്ക് തുടരാനാകില്ലെന്ന് ആഴ്ചകള്‍ക്കു മുമ്പേ തന്നെ മനോരമയെ അവര്‍ അറിയിച്ചിരുന്നുവെന്നാണു വിവരം. എങ്കിലും പംക്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മനോരമയും ശ്രീലേഖയും തമ്മിലുണ്ടാക്കിയ കരാറിന്റെ സാങ്കേതികത്വത്തിന്റെ പേരില്‍ ഏപ്രില്‍ 1- 15 ലക്കം വരെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയുടെ ദീര്‍ഘാകാലത്തെ കേസ് അന്വേഷണ അനുഭവങ്ങളാണ് ചെറുതെങ്കിലും ശ്രദ്ധേയമായ പംക്തിയില്‍ അവര്‍ ഉള്‍പ്പെടുത്തിയിരുന്നത്. വലിയതോതില്‍ വായനക്കാരെ ആകര്‍ഷിച്ച പംക്തിയായിരുന്നു അതെങ്കിലും മനോരമയും എഡിജിപിയും തമ്മില്‍ ഉണ്ടായ ചില അസ്വാരസ്യങ്ങളാണ് പംക്തി അവസാനിപ്പിക്കുന്നതില്‍ എത്തിയതെന്നാണു സൂചന. മറ്റേതെങ്കിലും പ്രസിദ്ധീകരണത്തില്‍ ഇതേ സ്വഭാവമുള്ള പംക്തി അവര്‍ ആരംഭിക്കുമോ എന്നു വ്യക്തമല്ല.
പംക്തി നിര്‍ത്തുക മാത്രമല്ല വീട്ടില്‍ വരുത്തിയിരുന്ന മനോരമ ദിനപത്രവും മനോരമയുടെ മറ്റു പ്രസിദ്ധീകരണങ്ങളും ശ്രീലേഖ നിര്‍ത്തിയെന്നും തലസ്ഥാനത്തെ മാധ്യമ, പൊലീസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ശ്രീലേഖ. കേരള പൊലീസിലെ ഏറ്റവും മാന്യയായ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്‍ നിരയിലയിലാണെന്ന് പൊതുവേ വിലയിരുത്തപ്പെട്ടിട്ടുള്ള ഐപിഎസ് ഓഫീസറാണ് ശ്രീലേഖ.
സുപ്രധാനമായ ഒരു കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ മാസങ്ങള്‍ക്കു മുമ്പു ശീലേഖയോടു മനോരമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു വിവരം മാധ്യങ്ങള്‍ക്കു കൈമാറുന്നച് ഔദ്യാഗിക പദവിയുടെ ദുരുപയോഗമാകുമെന്ന നിലപാടാണ് ശ്രീലേഖ സ്വീകരിച്ചത്. എന്നാല്‍ മറ്റൊരു പത്രത്തിന് മറ്റൊരു സ്രോതസില്‍ നിന്ന് ഇതേ വിവരം ലഭിച്ചു. ഇത് ശ്രീലേഖ കൊടുത്തതാണെന്നു മനോരമ വിശ്വസിച്ചു. ശ്രീലേഖയും മനോരമയും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയത് അവിടെ നിന്നാണ്.
പിന്നീട് ശ്രീലേഖയ്ക്കു ശ്രദ്ധ ലഭിക്കുന്ന വാര്‍ത്തകളൊന്നും മനോരമ പ്രസിദ്ധീകരിക്കാതെയായി. വനിതയില്‍ ശ്രീലേഖയുടെ പംക്തി ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് എതിരേ എഴുതാതിരുന്നതത്രേ. ഏതായാലും വനിതയിലെ പംക്തി അവസാനിപ്പിച്ചതോടെ കേരളത്തിലെ ഉന്നതയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയും കേരളത്തിലെ ഏറ്റവും പ്രമുഖ ദിനപത്രവും തമ്മില്‍ മുഖാമുഖമുള്ള പോരിനാണു കളമൊരുങ്ങുന്നത്.
നോവലുകളും കുറിപ്പുകളും മറ്റും എഴുതുന്ന, സജീവമായി സാഹിത്യ രംഗത്തുള്ള പൊലീസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. അവരുടെ പംക്തി വനിത ആരംഭിച്ചതുമുതല്‍ അതിനു വായനക്കാര്‍ വര്‍ധിച്ചുവരികയായിരുന്നു. വനിതയുടെ സ്ഥിരം ശൈലിയില്‍ ഒരു സമയം ഗൗരവപൂര്‍ണവും എന്നാല്‍ ലളിതവുമായ ശൈലിയിലാണ് ശ്രീലേഖ വിഷയങ്ങള്‍ കൈകാര്യം ചെയ്തരുന്നത്.

Keywords: Thiruvananthapuram, Kerala, Manorama, Police, Case, IPS Officer, Malayala Manorama, R.Sreelekha, Novel, News, ADGP R Sreelekha not interested to continue the column in VANITHA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.