യുവാവ് നക്‌സല്‍ വിരുദ്ധ സേനയുടെ വെടിയേറ്റ് മരിച്ച സംഭവം: ദുരൂഹതയേറുന്നു
Apr 20, 2014, 15:40 IST
മംഗലാപുരം: (www.kvartha.com 20.04.2014) നക്‌സല്‍ വിരുദ്ധ സേനയുടെ വെടിയേറ്റ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് നാട്ടുകാരും നിരവധി സംഘടനകളും രംഗത്തുവന്നു. കാസര്‍കോട്ടേക്ക് കന്നുകാലികളെ കടത്തുന്നതിനിടെയായിരുന്നു മംഗലാപുരം കൃഷ്ണപുരം സ്വദേശിയായ കബീര്‍ ചെക്ക്‌പോസ്റ്റില്‍ വെച്ച് നക്‌സല്‍ വിരുദ്ധ സേനയുടെ വെടിയേറ്റ് മരിച്ചത്.
ചെക്ക്‌പോസ്റ്റില്‍ കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്താതെ പോയെന്നും നക്‌സലുകളെന്ന് കരുതി വെടിവെക്കുകയുമായിരുന്നുവെന്നാണ് നക്‌സല്‍ വിരുദ്ധ സേനയുടെ വാദം. എന്നാല്‍ കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്തിയെന്നും ഇതിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് കബീറിന്റെ കൂടെയുണ്ടായിരുന്നവരുടെ മൊഴി. കബീര്‍ വെടിയേറ്റ് വീണപ്പോള്‍ തങ്ങള്‍ ഓടിപ്പോയെന്നും ഇവര്‍ പറഞ്ഞു.
സംഭവം മംഗലാപുരത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അടക്കമുള്ള സംഘടനകള്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നു. ഇതിനിടയില്‍ സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കബീറിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് ആരോഗ്യമന്ത്രി യു.ടി ഖാദര്‍ വ്യക്തമാക്കി. അതേസമയം ഇത്രയധികം പരിശീലനം ലഭിച്ച നക്‌സല്‍ വിരുദ്ധ സേന സംശയത്തിന്റെ അടിസ്ഥാനത്തില്‍ എന്ത് കൊണ്ട് വെടിയുതിര്‍ത്തുവെന്നാണ് പ്രധാനമായും സംശയം ജനിപ്പിക്കുന്നത്. അത്തരത്തില്‍ വെടിവെക്കുകയായിണെങ്കില്‍ അരയ്ക്ക് താഴെ വെക്കാമായിരുന്നില്ലേയെന്നതും സംശയം ഇരട്ടിപ്പിക്കുന്നു. നെഞ്ചത്ത് വെടിയേറ്റാണ് കബീര്‍ മരിച്ചത്.
ഇതിനിടയില്‍ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കബീറിന്റെ സഹോദരനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു. ഇത് ദുരൂഹതകളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നാണ് പ്രതിഷേധവുമായെത്തിയ സംഘടനകള്‍ പറയുന്നത്.
Keywords : Mangalore, National, Dead, Karnataka, Naxal, Youth, Kasaragod, Check post.
ചെക്ക്‌പോസ്റ്റില്‍ കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്താതെ പോയെന്നും നക്‌സലുകളെന്ന് കരുതി വെടിവെക്കുകയുമായിരുന്നുവെന്നാണ് നക്‌സല്‍ വിരുദ്ധ സേനയുടെ വാദം. എന്നാല്‍ കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്തിയെന്നും ഇതിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് കബീറിന്റെ കൂടെയുണ്ടായിരുന്നവരുടെ മൊഴി. കബീര്‍ വെടിയേറ്റ് വീണപ്പോള്‍ തങ്ങള്‍ ഓടിപ്പോയെന്നും ഇവര്‍ പറഞ്ഞു.
കബീര്‍ |
കബീറിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് ആരോഗ്യമന്ത്രി യു.ടി ഖാദര്‍ വ്യക്തമാക്കി. അതേസമയം ഇത്രയധികം പരിശീലനം ലഭിച്ച നക്‌സല്‍ വിരുദ്ധ സേന സംശയത്തിന്റെ അടിസ്ഥാനത്തില്‍ എന്ത് കൊണ്ട് വെടിയുതിര്‍ത്തുവെന്നാണ് പ്രധാനമായും സംശയം ജനിപ്പിക്കുന്നത്. അത്തരത്തില്‍ വെടിവെക്കുകയായിണെങ്കില്‍ അരയ്ക്ക് താഴെ വെക്കാമായിരുന്നില്ലേയെന്നതും സംശയം ഇരട്ടിപ്പിക്കുന്നു. നെഞ്ചത്ത് വെടിയേറ്റാണ് കബീര്‍ മരിച്ചത്.
ഇതിനിടയില്‍ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കബീറിന്റെ സഹോദരനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു. ഇത് ദുരൂഹതകളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നാണ് പ്രതിഷേധവുമായെത്തിയ സംഘടനകള്‍ പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.