അനുശാന്തി നിനോ മാത്യുവില്‍ നിന്ന് ഗര്‍ഭം ധരിച്ചതാണോ ആറ്റിങ്ങല്‍ കൊലയ്ക്ക് കാരണം?
Apr 18, 2014, 15:45 IST
ആറ്റിങ്ങല്‍:(www.kvartha.com 18.04.2014) കാമുകനുമായി ജീവിക്കുന്നതിന് വേണ്ടി ഭര്‍ത്താവിനെ കൊന്ന് ചാക്കില്‍ക്കെട്ടി പുഴയിലെറിഞ്ഞ ഭാര്യമാരും അവരെ സഹായിക്കാനെത്തിയ കാമുകന്മാരും കേരളത്തിലുള്ള ജനങ്ങള്‍ക്ക് പുത്തരിയല്ല. പലപ്പോഴും പലയിടങ്ങളിലായി ഇത്തരം സംഭവങ്ങള്‍ നടക്കാറുമുണ്ട്.
എന്നാല്‍ കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി നാലുവയസുമാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെയടക്കം വകവരുത്താന്‍ കാമുകന് നിര്‍ദ്ദേശം നല്‍കുകയും കൊലപാതം നടത്തിയ ശേഷം എങ്ങനെ രക്ഷപ്പെടണമെന്ന് ഫോണില്‍ റിക്കോര്‍ഡ് മെസേജ് അയച്ചുകൊടുക്കകയും ചെയ്ത ഒരു അമ്മയുടെ ജീവിതമാണ് ആറ്റിങ്ങല്‍ കൊലയ്ക്ക് പിന്നിലെ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. അതും സമൂഹത്തിലെ വിദ്യാസന്പന്നരും പ്രമാണികളുമായ രണ്ടുപേര്‍ ചേര്‍ന്ന് നടത്തിയ അരും കൊല.
ടെക്‌നോപാര്‍ക്കിലെ ഒരേ കന്പനിയില്‍ ജോലി ചെയ്യുന്നവരാണ് നിനോ മാത്യുവും അനുശാന്തിയും. ബി.ടെക് ബിരുദധാരിയായ നിനോ മാത്യു സിംസണ്‍ കന്പനി പ്രോജക്ട് മാനേജരാണ്. എം.ടെക് കാരിയായ അനുശാന്തി കന്പിനിയിലെ ടീം ലീഡറും. ഇരുവരും എട്ടുവര്‍ഷമായി ഇതേ കന്പനിയിലാണ്. എന്നാല്‍ എട്ടുമാസത്തിനിടയ്ക്കാണ് അനുവും നിനോയും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധത്തിനും തുടക്കമായി. ഓഫീസ് സമയങ്ങളില്‍ ഇരുവരും ആര്‍ക്കും
സംശയമുണ്ടാകാത്ത രീതിയില്‍ അവധിയെടുത്ത ശേഷം നിനോയുടെ ടൊയോട്ട കാറില്‍ ചുറ്റാന്‍ പോകുമായിരുന്നു. കാറും പലതവണ ഇരുവരുടേയും കാമകേളികള്‍ക്ക് സാക്ഷിയായി.
നിനോക്ക് തന്റെ ഭര്‍ത്തൃഗൃഹത്തില്‍ സ്ഥിരമായി വരാനും പോകാനും അവസരം ഉണ്ടാക്കികൊടുത്തതും അനുശാന്തിയായിരുന്നു. ഇതിനായി ഭര്‍ത്താവിന്റെ അച്ഛനായ തങ്കപ്പന്‍ ചെട്ടിയാരുടെ കൈയില്‍ നിന്നും പലിശക്ക് 45,000 രൂപ അനുശാന്തി നിനോക്ക് നല്‍കി. ഇതിന്റെ തവണ അടയ്ക്കാനെന്ന പേരില്‍ എത്തുന്ന നിനോ ലിജീഷിന്റെ വീട്ടില്‍ വച്ചും അനുശാന്തിയുമൊത്തുള്ള സംഗമത്തിന് വഴിയൊരുക്കി. രണ്ടുനിലയുള്ള വീട്ടില്‍ തങ്കപ്പന്‍ ചെട്ടിയാരും കൊലചെയ്യപ്പെട്ട ഓമനയും താഴത്തെ നിലയിലാണ് താമസിക്കുന്നത്. അനുശാന്തിയും ഭര്‍ത്താവും മുകളിലത്തെ നിലയിലും. പുറത്തുകൂടെ മുകളിലത്തെ നിലയിലേക്ക് എത്താനായി സ്‌റ്റെയര്‍കേസ് ഉണ്ടായിരുന്നു. ഇതുവഴിയാണ് നിനോ അനുശാന്തിയുടെ മുറിയിലേക്ക് എത്തുന്നത്. ഓമനയ്ക്ക് കാലില്‍ മുടന്തുള്ളതിനാല്‍ മുകളിലത്തെ നിലയിലേക്ക് എത്താത്തതും ഇരുവര്‍ക്കും സൗകര്യമായി.
ലിജിഷ് വീട്ടിലുള്ളപ്പോള്‍ ഇരുവരുടേയും സംഗമം നടക്കാറുള്ളത് തിരുവനന്തപുരത്തെ കരിമണലില്‍ ഉള്ള നിനോ മാത്യുവിന്റെ ഇരുനില വീട്ടിലായിരുന്നു. വൈകുന്നേരങ്ങളിലും അല്ലാത്ത സമയങ്ങളിലും ഇരുവരേയും പല തവണ നാട്ടുകാര്‍ ഇവിടെ വച്ച് കണ്ടിട്ടുണ്ട്. എന്നാല്‍ നിനോയുടെ ഭാര്യയാണെന്ന് കരുതി ആരും ശ്രദ്ധിക്കാന്‍ പോയില്ല.
12 വര്‍ഷമായി കരിമണലില്‍ താമസമാക്കിയതാണ് നിനോമാത്യുവിന്റെ കുടുംബം. പിതാവിന്റെ ജോലിസംബന്ധമായ കാരണങ്ങള്‍കൊണ്ട് പലപ്പോഴും വീടുവിട്ട് മാറേണ്ടിവന്നതിനാല്‍ നാട്ടുകാരുമായും അയല്‍വാസികളുമായും കുടുംബത്തിന് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. പിതാവ് മാത്യു ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ പ്രൊഫസറായിരുന്നു. രണ്ട് സഹോദരിമാരില്‍ ഒരാള്‍ എയര്‍ ഹോസ്റ്റസും മറ്റൊരാള്‍ സൗത്ത് ആഫ്രിക്കയിലുമാണ്. കോടികണക്കിന് ആസ്തിയാണ് നിനോമാത്യുവിന് ഉള്ളത്.
ആറുവര്‍ഷം മുന്പാണ് തന്നോടൊപ്പം ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്തിരുന്ന മാവേലിക്കര സ്വദേശിനിയായ ഷിനിയെ പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു നിനോ. ഇവര്‍ക്ക് നാലുവയസുള്ള ഒരു മകളുണ്ട്. അനുശാന്തിയുമായുള്ള ബന്ധം അറിഞ്ഞ ഷിനി നിനോയുമായി അകന്നുകഴിയുകയായിരുന്നു.
പല തവണയായുള്ള ഇരുവരുടേയും സംഗമത്തിന്റെ ഫലമായി നിനോയില്‍ നിന്നും അനുശാന്തി ഗര്‍ഭിണിയായി. ഈ വിവരം അറിഞ്ഞതോടെ നിനോ ഒരുമിച്ച് ജീവിക്കാമെന്ന് അനുശാന്തിയോട് പറഞ്ഞെങ്കിലും ലിജീഷും നാലുവയസുള്ള മകള്‍ സ്വസ്തിയും തന്റെ ജീവിത്തതിലുള്ളെടത്തോളം കാലം അതിന് കഴിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് രാത്രി കാലങ്ങളില്‍ നിനോയുടെ ഫോണ്‍കോളുകളും മെസേജുകളും അനുശാന്തിയുടെ മൊബൈലിലേയ്ക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ലിജീഷ് ഇതിന്റെ പേരില്‍ അനുശാന്തിയുമായി വഴക്കുണ്ടാക്കിയിരുന്നു. തന്റെ കുടുംബബന്ധം നിനോ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ലിജീഷ് ആറ്റിങ്ങല്‍ പോലീസില്‍ പരാതിയും നല്‍കി. ഇതിനെതിരെ അനുശാന്തി ലിജീഷുമായി വഴക്കുണ്ടാക്കിയതോടെ തനിക്ക് കുട്ടിയെ മാത്രം മതിയെന്നും ബന്ധം പിരിയാമെന്നും സമ്മതിച്ചു. എന്നാല്‍ സ്വത്തുവകകളെക്കുറിച്ച് ഇരുവരും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നു.
ഇതോടെയാണ് ലിജീഷിനെയും കുടുംബത്തേയും വകവരുത്താന്‍ ഇരുവരും തീരുമാനിച്ചത്. കുട്ടി ജീവിച്ചിരുന്നാല്‍ ഭാവിയില്‍ അത് തങ്ങള്‍ക്ക് ബാദ്ധ്യതയാകുമെന്ന് നിനോ അനുവിനെ പറഞ്ഞ് ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ബുധനാഴ്ച ഓഫീസില്‍ നിന്നാണ് നിനോ വേണ്ട സജീകരണങ്ങളോടെ കൊലപാതകത്തിനായി പുറപ്പെടുന്നത്. ഈ സമയം അനു ടെക്‌നോപാര്‍ക്കില്‍ ജോലി സ്ഥലത്തുണ്ടായിരുന്നു. കൃത്യം നിര്‍വഹിച്ചശേഷം വീടിന്റെ പുറക് വശത്തുകൂടി രക്ഷപ്പെടാനുള്ള മാര്‍ഗം ഇവിടെയിരുന്നാണ് അനുശാന്തി നിനോയ്ക്ക് കൈമാറിയത്. മറുപടിയായി 'ഒരു സര്‍െ്രെപസിനായി നീ കാത്തിരുന്നോളൂ എന്ന നിനോയുടെ മറുപടി മെസേജും അനുശാന്തിക്ക് ലഭിച്ചു.
x
സ്വന്തം കാറുകൊണ്ടുവന്നാല്‍ ആരെങ്കിലും കാണുമെന്ന് കരുതി കാറ് കഴക്കൂട്ടത്ത് പാര്‍ക്ക് ചെയ്ത ശേഷം ബസിലാണ് ആലങ്കോട്ടേക്ക് പുറപ്പെട്ടത്. ബാഗില്‍ വെട്ടുകത്തി, ബേസ് ബോള്‍ സ്റ്റിക്, മുളകുപൊടി, കൃത്യം കഴിഞ്ഞതിനുശേഷമുള്ള ഷര്‍ട്ട് എന്നിവയുമായാണ് ആലങ്കോട്ട തുഷാരത്തില്‍ ഉച്ചക്ക് 12.45 ന് നിനോ എത്തിയത്.
കാളിങ് ബെല്‍ അടിച്ചപ്പോള്‍ ഓമന സ്വസ്ഥിയുമായെത്തിയാണ് കതക് തുറന്നത്. താന്‍ ലിജീഷിന്റെ കൂട്ടുകാരനാണെന്നും അയാള്‍ ജോലി ചെയ്യുന്ന കെ.എസ്.ഇ.ബിയിലാണ് ജോലി ചെയ്യുന്നതെന്നും പരിചയപ്പെടുത്തി. ലിജീഷിനെ നേരില്‍ കണ്ട് തന്റെ വിവാഹം ക്ഷണിക്കാനാണ് വന്നതെന്നും പറഞ്ഞപ്പോള്‍ ഓമന ലിജീഷിനെ ഫോണ്‍ ചെയ്തു. താന്‍ ബാങ്കില്‍ നില്‍ക്കുകയാണെന്നും ഉടന്‍ വരാമെന്നും ലിജീഷ് പറഞ്ഞു. തുടര്‍ന്ന് ഓമനയും സ്വസ്തിയും അടുക്കളയിലേക്ക് പോയപ്പോള്‍ ബാറ്റുകൊണ്ട് തലക്കടിച്ചശേഷം ഇരുവരുടേയും കഴുത്തില്‍ വെട്ടികൊലപ്പെടുത്തുകായായിരുന്നു. വെട്ടേറ്റ് കുട്ടിയുടെ കഴുത്ത് അറ്റു തൂങ്ങിയ നിലയിലായിരുന്നു. നാലുവെട്ടുകളും ശരീരത്തിലുണ്ടായിരുന്നു. തുടര്‍ന്ന് മോഷണശ്രമത്തിനിടിയിലുള്ള കൊലപാതകമാണെന്ന് അറിയിക്കാന്‍ ഇരുവരുടേയും ആഭരണങ്ങളും പൊട്ടിച്ചെടുത്ത് ലിജീഷിനായി കാത്തിരുന്നു.
അരമണിക്കൂറു കഴിഞ്ഞ് ലിജീഷ് ബൈക്കിലെത്തിയപ്പോള്‍ കതകിന് പിന്നില്‍ മറഞ്ഞുനിന്ന നിനോ വീട്ടിലേയ്ക്ക് കയറിയ ലിജീഷിന്രെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. കഴുത്തില്‍ വെട്ടിയ വെട്ട് അല്പം മുകളിലേയ്ക്ക ആയി പോയി. നിലവിളിച്ച് കൊണ്ടു ഇയാള്‍ പുറത്തേക്ക് ഓടിയതിനാല്‍ കൊലപ്പെടുത്താനായില്ല. ഇതായിരുന്നു നിനോയുടെ പദ്ധതി പൊളിച്ചത്. തുടര്‍ന്ന് ഇയാള്‍ അനുശാന്തി പറഞ്ഞുകൊടുത്തതുപോലെ രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി. പോലീസിനോട് ലിജീഷാണ് തന്നെവെട്ടിയത് നിനോയാണന്ന് പറഞ്ഞത്. കൃത്യം നടത്തിയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് ഗര്‍ഫിലേയ്ക്കു കടക്കാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. ഇരുവരും നല്ല സന്പത്തുള്ള കുടുംബത്തിലുള്ളവരായതിനാല്‍ കൊലപാതകത്തില്‍ സംശയിക്കില്ലെന്ന് ഇരുവരും വിശ്വസിച്ചു. എന്നാല്‍ ലിജീഷ് രക്ഷപ്പെട്ടത് ഇവരുടേയും പദ്ധതികള്‍ തകിടം മറിച്ചു.
കൊലപാതകത്തിന് ശേഷം കരിമണലിലെ വിട്ടിലെത്തി പാസ്‌പോര്‍ട്ടുകളും വസ്ത്രങ്ങളുമായി കടക്കാന്‍ ശ്രമിച്ച നിനോയെ പോലീസ് മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ട്രയിസ് ചെയ്ത് വീട്ടില്‍ നിന്നും പിടികൂടുകായിരുന്നു. വ്യാഴാഴ്ച പോലീസ് അന്വേഷണത്തിനായി ഈ വീട്ടില്‍ എത്തിച്ചപ്പോള്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ആഭരണങ്ങളും ലൈംഗിക ഉത്തേജന മരുന്നുകളും, അനുശാന്തിയുടെ അടി വസ്ത്രങ്ങളും, മദ്യക്കുപ്പികളും കണ്ടെടുത്തു. നിനോ മാത്യുവിനെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് നൂറുകണക്കിന് പേര്‍ സംഭവസ്ഥലത്തു തടിച്ചുകൂടിയിരുന്നു. പ്രതിയുടെ വീട്ടില്‍ നാല് ആഡംബര കാറുകളും നാല് മുന്തിയ ഇനം നായ്ക്കളുമുണ്ട്. ഒരു ഉറുന്പിനെപ്പോലും നോവിക്കാത്ത തന്റെ മകന് എങ്ങനെ രണ്ട് കൊലപാതകം ചെയ്യാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കാനാകാതെ നിനോയുടെ അമ്മ വാവിട്ട് നിലവിളിക്കുന്നുണ്ടയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kerala, Crime, Police, Attingal Murder, Nino Mathew, Anu Santhi, Pregnant, Extra martial affair, Techno park Employes, Attingal Murder: was Anu Santhi pregnant?.
അനുശാന്തി |
നിനോ മാത്യു |
നിനോക്ക് തന്റെ ഭര്‍ത്തൃഗൃഹത്തില്‍ സ്ഥിരമായി വരാനും പോകാനും അവസരം ഉണ്ടാക്കികൊടുത്തതും അനുശാന്തിയായിരുന്നു. ഇതിനായി ഭര്‍ത്താവിന്റെ അച്ഛനായ തങ്കപ്പന്‍ ചെട്ടിയാരുടെ കൈയില്‍ നിന്നും പലിശക്ക് 45,000 രൂപ അനുശാന്തി നിനോക്ക് നല്‍കി. ഇതിന്റെ തവണ അടയ്ക്കാനെന്ന പേരില്‍ എത്തുന്ന നിനോ ലിജീഷിന്റെ വീട്ടില്‍ വച്ചും അനുശാന്തിയുമൊത്തുള്ള സംഗമത്തിന് വഴിയൊരുക്കി. രണ്ടുനിലയുള്ള വീട്ടില്‍ തങ്കപ്പന്‍ ചെട്ടിയാരും കൊലചെയ്യപ്പെട്ട ഓമനയും താഴത്തെ നിലയിലാണ് താമസിക്കുന്നത്. അനുശാന്തിയും ഭര്‍ത്താവും മുകളിലത്തെ നിലയിലും. പുറത്തുകൂടെ മുകളിലത്തെ നിലയിലേക്ക് എത്താനായി സ്‌റ്റെയര്‍കേസ് ഉണ്ടായിരുന്നു. ഇതുവഴിയാണ് നിനോ അനുശാന്തിയുടെ മുറിയിലേക്ക് എത്തുന്നത്. ഓമനയ്ക്ക് കാലില്‍ മുടന്തുള്ളതിനാല്‍ മുകളിലത്തെ നിലയിലേക്ക് എത്താത്തതും ഇരുവര്‍ക്കും സൗകര്യമായി.
|
12 വര്‍ഷമായി കരിമണലില്‍ താമസമാക്കിയതാണ് നിനോമാത്യുവിന്റെ കുടുംബം. പിതാവിന്റെ ജോലിസംബന്ധമായ കാരണങ്ങള്‍കൊണ്ട് പലപ്പോഴും വീടുവിട്ട് മാറേണ്ടിവന്നതിനാല്‍ നാട്ടുകാരുമായും അയല്‍വാസികളുമായും കുടുംബത്തിന് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. പിതാവ് മാത്യു ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ പ്രൊഫസറായിരുന്നു. രണ്ട് സഹോദരിമാരില്‍ ഒരാള്‍ എയര്‍ ഹോസ്റ്റസും മറ്റൊരാള്‍ സൗത്ത് ആഫ്രിക്കയിലുമാണ്. കോടികണക്കിന് ആസ്തിയാണ് നിനോമാത്യുവിന് ഉള്ളത്.
ആറുവര്‍ഷം മുന്പാണ് തന്നോടൊപ്പം ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്തിരുന്ന മാവേലിക്കര സ്വദേശിനിയായ ഷിനിയെ പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു നിനോ. ഇവര്‍ക്ക് നാലുവയസുള്ള ഒരു മകളുണ്ട്. അനുശാന്തിയുമായുള്ള ബന്ധം അറിഞ്ഞ ഷിനി നിനോയുമായി അകന്നുകഴിയുകയായിരുന്നു.
പല തവണയായുള്ള ഇരുവരുടേയും സംഗമത്തിന്റെ ഫലമായി നിനോയില്‍ നിന്നും അനുശാന്തി ഗര്‍ഭിണിയായി. ഈ വിവരം അറിഞ്ഞതോടെ നിനോ ഒരുമിച്ച് ജീവിക്കാമെന്ന് അനുശാന്തിയോട് പറഞ്ഞെങ്കിലും ലിജീഷും നാലുവയസുള്ള മകള്‍ സ്വസ്തിയും തന്റെ ജീവിത്തതിലുള്ളെടത്തോളം കാലം അതിന് കഴിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് രാത്രി കാലങ്ങളില്‍ നിനോയുടെ ഫോണ്‍കോളുകളും മെസേജുകളും അനുശാന്തിയുടെ മൊബൈലിലേയ്ക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ലിജീഷ് ഇതിന്റെ പേരില്‍ അനുശാന്തിയുമായി വഴക്കുണ്ടാക്കിയിരുന്നു. തന്റെ കുടുംബബന്ധം നിനോ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ലിജീഷ് ആറ്റിങ്ങല്‍ പോലീസില്‍ പരാതിയും നല്‍കി. ഇതിനെതിരെ അനുശാന്തി ലിജീഷുമായി വഴക്കുണ്ടാക്കിയതോടെ തനിക്ക് കുട്ടിയെ മാത്രം മതിയെന്നും ബന്ധം പിരിയാമെന്നും സമ്മതിച്ചു. എന്നാല്‍ സ്വത്തുവകകളെക്കുറിച്ച് ഇരുവരും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നു.
ഇതോടെയാണ് ലിജീഷിനെയും കുടുംബത്തേയും വകവരുത്താന്‍ ഇരുവരും തീരുമാനിച്ചത്. കുട്ടി ജീവിച്ചിരുന്നാല്‍ ഭാവിയില്‍ അത് തങ്ങള്‍ക്ക് ബാദ്ധ്യതയാകുമെന്ന് നിനോ അനുവിനെ പറഞ്ഞ് ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ബുധനാഴ്ച ഓഫീസില്‍ നിന്നാണ് നിനോ വേണ്ട സജീകരണങ്ങളോടെ കൊലപാതകത്തിനായി പുറപ്പെടുന്നത്. ഈ സമയം അനു ടെക്‌നോപാര്‍ക്കില്‍ ജോലി സ്ഥലത്തുണ്ടായിരുന്നു. കൃത്യം നിര്‍വഹിച്ചശേഷം വീടിന്റെ പുറക് വശത്തുകൂടി രക്ഷപ്പെടാനുള്ള മാര്‍ഗം ഇവിടെയിരുന്നാണ് അനുശാന്തി നിനോയ്ക്ക് കൈമാറിയത്. മറുപടിയായി 'ഒരു സര്‍െ്രെപസിനായി നീ കാത്തിരുന്നോളൂ എന്ന നിനോയുടെ മറുപടി മെസേജും അനുശാന്തിക്ക് ലഭിച്ചു.
സ്വാസ്തിക |
കാളിങ് ബെല്‍ അടിച്ചപ്പോള്‍ ഓമന സ്വസ്ഥിയുമായെത്തിയാണ് കതക് തുറന്നത്. താന്‍ ലിജീഷിന്റെ കൂട്ടുകാരനാണെന്നും അയാള്‍ ജോലി ചെയ്യുന്ന കെ.എസ്.ഇ.ബിയിലാണ് ജോലി ചെയ്യുന്നതെന്നും പരിചയപ്പെടുത്തി. ലിജീഷിനെ നേരില്‍ കണ്ട് തന്റെ വിവാഹം ക്ഷണിക്കാനാണ് വന്നതെന്നും പറഞ്ഞപ്പോള്‍ ഓമന ലിജീഷിനെ ഫോണ്‍ ചെയ്തു. താന്‍ ബാങ്കില്‍ നില്‍ക്കുകയാണെന്നും ഉടന്‍ വരാമെന്നും ലിജീഷ് പറഞ്ഞു. തുടര്‍ന്ന് ഓമനയും സ്വസ്തിയും അടുക്കളയിലേക്ക് പോയപ്പോള്‍ ബാറ്റുകൊണ്ട് തലക്കടിച്ചശേഷം ഇരുവരുടേയും കഴുത്തില്‍ വെട്ടികൊലപ്പെടുത്തുകായായിരുന്നു. വെട്ടേറ്റ് കുട്ടിയുടെ കഴുത്ത് അറ്റു തൂങ്ങിയ നിലയിലായിരുന്നു. നാലുവെട്ടുകളും ശരീരത്തിലുണ്ടായിരുന്നു. തുടര്‍ന്ന് മോഷണശ്രമത്തിനിടിയിലുള്ള കൊലപാതകമാണെന്ന് അറിയിക്കാന്‍ ഇരുവരുടേയും ആഭരണങ്ങളും പൊട്ടിച്ചെടുത്ത് ലിജീഷിനായി കാത്തിരുന്നു.
അരമണിക്കൂറു കഴിഞ്ഞ് ലിജീഷ് ബൈക്കിലെത്തിയപ്പോള്‍ കതകിന് പിന്നില്‍ മറഞ്ഞുനിന്ന നിനോ വീട്ടിലേയ്ക്ക് കയറിയ ലിജീഷിന്രെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. കഴുത്തില്‍ വെട്ടിയ വെട്ട് അല്പം മുകളിലേയ്ക്ക ആയി പോയി. നിലവിളിച്ച് കൊണ്ടു ഇയാള്‍ പുറത്തേക്ക് ഓടിയതിനാല്‍ കൊലപ്പെടുത്താനായില്ല. ഇതായിരുന്നു നിനോയുടെ പദ്ധതി പൊളിച്ചത്. തുടര്‍ന്ന് ഇയാള്‍ അനുശാന്തി പറഞ്ഞുകൊടുത്തതുപോലെ രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി. പോലീസിനോട് ലിജീഷാണ് തന്നെവെട്ടിയത് നിനോയാണന്ന് പറഞ്ഞത്. കൃത്യം നടത്തിയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് ഗര്‍ഫിലേയ്ക്കു കടക്കാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. ഇരുവരും നല്ല സന്പത്തുള്ള കുടുംബത്തിലുള്ളവരായതിനാല്‍ കൊലപാതകത്തില്‍ സംശയിക്കില്ലെന്ന് ഇരുവരും വിശ്വസിച്ചു. എന്നാല്‍ ലിജീഷ് രക്ഷപ്പെട്ടത് ഇവരുടേയും പദ്ധതികള്‍ തകിടം മറിച്ചു.
നിനോ മാത്യു |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kerala, Crime, Police, Attingal Murder, Nino Mathew, Anu Santhi, Pregnant, Extra martial affair, Techno park Employes, Attingal Murder: was Anu Santhi pregnant?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.