പാനൂരില്‍ റോഡില്‍ കിടന്നിരുന്ന സ്റ്റീല്‍ ബോംബ് പൊട്ടി കാര്‍ തകര്‍ന്നു
Apr 21, 2014, 10:35 IST
കൂത്തുപറമ്പ്: (www.kvartha.com 21.04.2014) പാനൂരില്‍ റോഡില്‍ കിടന്നിരുന്ന സ്റ്റീല്‍ ബോംബ് പൊട്ടി കാര്‍ തകര്‍ന്നു. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയി തിരിച്ചുവരികയായിരുന്ന കെഎല്‍ 58 എല്‍ 1629 മാരുതി കാറാണ് സ്റ്റീല്‍ ബോംബ് പൊട്ടി തകര്‍ന്നത്. പാനൂരിനടുത്തെ പത്തായകുന്നിലെ പാലബസാറിലെ റോഡിലുണ്ടായിരുന്ന സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്.
റോഡില്‍ രണ്ടുബോംബുകളുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ആദ്യം ഒരു ബോംബ് പൊട്ടുന്ന ശബ്ദമാണ് കേട്ടത്. തൊട്ടുപിന്നാലെ മറ്റൊരു ശബ്ദവും കൂടി കേള്‍ക്കുകയായിരുന്നു. ഉഗ്രസ്‌ഫോടനത്തില്‍ കാറിന്റെ ടയറുകളും ചില്ലുകളും തകര്‍ന്നു. സഞ്ചരിച്ചു കൊണ്ടിരുന്ന കാറില്‍ എന്തോ തടഞ്ഞതായി സംശയം തോന്നിയ യാത്രക്കാര്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിരുന്നു.
പേരാവൂര്‍ സ്വദേശി മുഹമ്മദ് അര്‍ഷാദിന്റെ കാറാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.
സ്‌ഫോടന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കാറിനു നേരെ ആരെങ്കിലും മന:പൂര്‍വം ബോംബെറിഞ്ഞതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: Panoor, Destroyed, Kozhikode, Bomb Blast, Car, Police, Airport, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.