വിമാന എഞ്ചിനില്‍ തീപിടുത്തം: യാത്രക്കാരെ സുരക്ഷിതരായി താഴെയിറക്കി

 


പെര്‍ത്ത്:  (www.kvartha.com 29.04.2014) ബ്രീട്ടീഷ് എയറോസ്‌പേസ് 146 വിമാന എഞ്ചിനില്‍ തീപിടുത്തം. വിമാനത്തിലെ നമ്പര്‍ ടു എഞ്ചിനിലാണ് തീപടര്‍ന്നത്.

വിമാന എഞ്ചിനില്‍ തീപിടുത്തം: യാത്രക്കാരെ സുരക്ഷിതരായി താഴെയിറക്കി92 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡു ചെയ്തു.

വിമാനം പെര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ എഞ്ചിനില്‍ തീപടരുകയായിരുന്നു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

എഞ്ചിനില്‍ തീ പടര്‍ന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ   പൈലറ്റിന് തീ അണയ്ക്കാന്‍
കഴിഞ്ഞിരുന്നു.  തുടര്‍ന്ന് വിമാനം പെര്‍ത്ത് എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടമാണ് ഒഴിവായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Cobham BAe 146 makes emergency landing after engine fire, Flight, Passengers, Britain, Australia, Pilot, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia