കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റില്‍ വാജ്‌പേയിയുടെ ചിത്രം ഉള്‍പെടുത്തിയത് വിവാദത്തില്‍
Apr 11, 2014, 15:39 IST
ഡെല്‍ഹി: (www.kvartha.com 10.04.2014) കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രം ഉള്‍പെടുത്തിയത് വിവാദമാകുന്നു. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണ് ചിത്രത്തെ ബി ജെ പി നേതാക്കള്‍ കാണുന്നത്.
2002 ലെ ഗുജറാത്ത് കലാപത്തിന് ചുക്കാന്‍ പിടിച്ച നരേന്ദ്ര മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കാന്‍ വാജ്‌പേയി ആഗ്രഹിച്ചിരുന്നുവെന്നുള്ള കുറിപ്പും ചിത്രത്തിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2004ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി നേരിടേണ്ടി വന്നത് കലാപം നേരിടുന്നതില്‍ മോഡിക്ക് പറ്റിയ വീഴ്ചയാണെന്ന് വാജ്‌പേയി അഭിപ്രായപ്പെട്ടിരുന്നതായും വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.
മാത്രമല്ല കലാപത്തെ തുടച്ചുനീക്കാന്‍ കഴിയാത്ത മോഡിക്കെതിരെ നടപടി
സ്വീകരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് വാജ്‌പേയി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായി തുടരാന്‍പോലും യോഗ്യതയില്ലാത്ത വ്യക്തി എങ്ങനെയാണ് രാജ്യത്തെ ഭരിക്കുകയെന്നും കോണ്‍ഗ്രസ് വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:
ചളിയങ്കോട്ടും മേല്പറമ്പിലും അക്രമികളുടെ വിളയാട്ടം: വിദ്യാര്‍ത്ഥിക്ക് ഗുരുതരം, വീടുകളും കാറുകളും തകര്‍ത്തു
Keywords: Congress puts Vajpayee's photo on website, stirs controversy,New Delhi, BJP, Gujrath, Chief Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.