മത്സരിക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ദൂരദര്‍ശന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

 


ഡെല്‍ഹി: (www.kvartha.com 17.04.2014)  തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പരിധിയില്‍ ടെലിവിഷന്‍ പരിപാടികളും സിനിമകളും കൊണ്ടു വന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അഭിനയിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും  ദൂരദര്‍ശനെ വിലക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബോളിവുഡ് താരങ്ങളായ ഹേമ മാലിനി, ജയപ്രദ, തെന്നിന്ത്യന്‍ താരം നഗ്മ, സീരിയല്‍ താരം സ്മൃതി ഇറാനി, കൊമേഡിയന്‍ ജാവേദ് ജാഫ്രി എന്നിവര്‍ അഭിനയിച്ച സിനിമകളും സീരിയലുകളും മറ്റു പരിപാടികളും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രദര്‍ശിപ്പിക്കരുതെന്നാണ് നിര്‍ദേശം.

മത്സരിക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ദൂരദര്‍ശന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശംഇവരില്‍ രാജ് ബാബര്‍, നഗ്മ, ജയപ്രദ എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും ഹേമ മാലിനി, ജാവേദ് ജാഫ്രി, സ്മൃതി ഇറാനി എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതേ ഉള്ളൂ.

സ്ഥാനാര്‍ത്ഥികള്‍ അഭിനേത്രികളായതിനാല്‍ ഇവര്‍ക്ക് ടെലിവിഷനിലൂടെ കൂടുതല്‍ പ്രചാരണം നല്‍കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.

ഹേമ മാലിനിയും സ്മൃതി ഇറാനിയും ബിജെപി സ്ഥാനാര്‍ത്ഥികളാണ്. അതേസമയം  ജാവേദ്
ജാഫ്രി ആം ആദ്മി സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ഉഹാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെയാണ് സീരിയല്‍ താരമായ സ്മൃതി ഇറാനി മത്സരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  EC bars films of actors contesting polls, Banned, Candidate, Programme, Lok Sabha, Election-2014, BJP, Congress, Rahul Gandhi, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia