ഗിരിരാജ് സിംഗിനും ഗഡ്കരിക്കുമെതിരെ കേസ്

 


റാഞ്ചി: ബീഹാര്‍ ബിജെപി നേതാവ് ഗിരിരാജ് സിംഗിനും പാര്‍ട്ടി മുന്‍ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കുമെതിരെ കേസ്. വിവാദ പരാമര്‍ശം നടത്തിയതിനാണ് കേസ്. മാട്ടിറച്ചി കയറ്റുമതി ചെയ്യുന്നവര്‍ക്ക് നികുതിയിളവും പശുക്കളെ പരിപാലിക്കുന്നവര്‍ക്ക് നികുതിഭാരം ചുമത്തുകയും ചെയ്യുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നായിരുന്നു പരാമര്‍ശം. ഗിരിരാജ് സിംഗാണ് വിവാദ പരാമര്‍ശം നടത്തിയത്.

മഹന്‍പൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി റിട്ടേണിംഗ് ഓഫീസര്‍ ജയ് ജ്യോതി സാമന്തയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. സിംഗിനും ഗഡ്കരിക്കും പുറമെ ബിജെപിയുടെ ഗോഢ സ്ഥാനാര്‍ത്ഥി നിഷികാന്ത് ദുബെയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടുന്ന വേദിയിലാണ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്.

ഗിരിരാജ് സിംഗിനും ഗഡ്കരിക്കുമെതിരെ കേസ്
SUMMARY: Ranchi: An FIR was today filed against Bihar BJP leader Giriraj Singh, former BJP chief Nitin Gadkari and some other party leaders following a controversial remark by Singh that the Centre gave subsidy to those who exported beef and taxed those who reared cows.

Keywords: BJP, Giriraj Singh, BJP, Bihar, Centre,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia