16-ാം ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

 


ഡെല്‍ഹി:   (www.kvartha.com 07.04.2014) 16-ാം ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചു. അസമിലെ അഞ്ച് മണ്ഡലങ്ങളായ തേസ്പൂര്‍, കലിയാബോര്‍, ജോര്‍ഹട്ട്, ദിബ്രുഗഡ്, ലക്കിംപൂര്‍ എന്നിവിടങ്ങളിലും തൃപുരയിലെ ത്രിപുര വെസ്റ്റ് മണ്ഡലത്തിലുമാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 76 ലക്ഷം വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവാകാശമുള്ളത്.

രണ്ട് സീറ്റുകളുള്ള ത്രിപുരയില്‍ രണ്ടു ഘട്ടങ്ങളായും 14 സീറ്റുകളുള്ള അസമില്‍ മൂന്ന് ഘട്ടങ്ങളായുമാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലുമായി 64 സ്ഥാനാര്‍ത്ഥികളാണ് തിങ്കളാഴ്ച ജനവിധി തേടുന്നത്. ഇതില്‍ 13 പേര്‍ ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ മാത്രമുള്ളവരാണ്.

വോട്ടെടുപ്പിന് കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.  മൂന്നാംഘട്ടമായ ഏപ്രില്‍ 10ന് കേരളം ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കും. അസമില്‍ 8,588 പോളിങ് സ്‌റ്റേഷനുകളാണ് ആദ്യഘട്ടത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 1,221 പോളിങ് സ്‌റ്റേഷനുകള്‍  പ്രശ്‌നബാധിത പ്രദേശമാണ്.

16-ാം ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചുഅസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകന്‍ ഗൗരവ് ഗോഗോയ്, കേന്ദ്രമന്ത്രി ബി.കെ. ഹാണ്ഡിക്ക്, മുന്‍ കേന്ദ്രമന്ത്രി ബിജോയ് കൃഷ്ണ ഹണ്ഡിക്കും ബി.ജെ.പി. സ്ഥാനാര്‍ത്ഥി കബീന്ദ്ര പുരകായസ്ത, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സര്‍ബനന്ദ സോനോവാള്‍ , ആദിവാസി നോവ് കാമാഖ്യ പ്രസാദ് താസ,  എ.ജി.പി. നേതാക്കളായ ജോസഫ് ടോപ്പൊ, അരുണ്‍കുമാര്‍ ശര്‍മ, പ്രദീപി ഹസാരിക എന്നിവരാണ് അസമില്‍ ജനവിധി തേടുന്ന പ്രമുഖര്‍ .

കേരളം ഉള്‍പെടെയുള്ള 86 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ചൊവ്വാഴ്ച
അവസാനിക്കും.  അരുണാചല്‍ പ്രദേശിലെയും മേഘാലയയിലെയും രണ്ട് മണ്ഡലങ്ങളില്‍ വീതവും മണിപ്പുര്‍ , മിസോറം, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റിലേക്കുമാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read:
കെ. സുരേന്ദ്രന്‍ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

Keywords:  First phase of polls begins amid tight security, New Delhi, Lok Sabha, Election-2014, Voters, Chief Minister, Son, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia