ജാര്‍ഖണ്ഡില്‍ കനത്ത പോളിംഗ്; മാവോയിസ്റ്റുകള്‍ റെയില്‍പാളം ബോംബ് വെച്ച് തകര്‍ത്തു

 


ബൊക്കാറോ: (www.kvartha.com 17.04.2014) മാവോയിസ്റ്റ് ഭീഷണിക്കിടയിലും ജാര്‍ഖണ്ഡില്‍ ആദ്യ മണിക്കൂറുകളില്‍ ശക്തമായ പോളിംങ്. രാവിലെ ഒമ്പത് മണിവരെ 14 ശതമാനം പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലപ്പെടുത്താനായി ജാര്‍ഖണ്ഡിലെ ജോഗേശ്വര്‍ റെയില്‍വേ സ്‌റ്റേഷനിലെ റെയില്‍ പാളം മാവോയിസ്റ്റുകള്‍ ബോംബ് വെച്ച് തകര്‍ത്തു. ആളപായം ഉണ്ടായിട്ടില്ല.

എന്നാല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. സിങ്ഹബൂം മണ്ഡലത്തിലെ നക്‌സല്‍ മേഖലയായ സര്‍ദാനന്ത വനത്തിലെ പോളിംങ് ബൂത്തിനു സമീപത്തായി പ്രഷര്‍ കുക്കറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പോലീസ് കണ്ടെത്തി. ഇതിനു പിന്നിലും മാവോയിസ്റ്റാണെന്ന് പോലീസ് സുപ്രണ്ട് ജിതേന്ദ്രകുമാര്‍ സിംഗ് പറഞ്ഞു.
ജാര്‍ഖണ്ഡില്‍ കനത്ത പോളിംഗ്; മാവോയിസ്റ്റുകള്‍ റെയില്‍പാളം ബോംബ് വെച്ച് തകര്‍ത്തു
ജാര്‍ഖണ്ഡിലെ രണ്ടാം ഘട്ട പോളിംങാണ് വ്യാഴാഴ്ച നടക്കുന്നത്. 14 പാര്‍ലമെന്റ് മണ്ഡലമുള്ള ജാര്‍ഖണ്ഡില്‍, ആദ്യഘട്ടമായ ഏപ്രില്‍ 10ന് നാലു മണ്ഡലങ്ങളില്‍ പോളിംങ്ങ് നടന്നിരുന്നു. വ്യാഴാഴ്ച ആറുമണ്ഡലങ്ങളിലാണ് പോളിംങ് നടക്കുന്നത്. ഏപ്രില്‍ 24നാണ് അവസാനഘട്ട പോളിംങ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Six Lok Sabha constituencies in Jharkhand, Maoists blew up a stretch of railway track in Bokaro district, Disrupting train services. Damaged the tracks between Dania railway station in Bokaro and Jageshwar station .A pressure cooker bomb was recovered near a polling booth in Naxal-hit Saranda forest range of the state,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia