ചാന്ദ്‌നി ചൗക്കില്‍ മുസ്ലീങ്ങള്‍ എ.എ.പിക്കൊപ്പം; കപില്‍ സിബല്‍ വെട്ടിലാകും

 


ന്യൂഡല്‍ഹി: ശക്തമായ ത്രികോണ മല്‍സരം നടന്ന ചാന്ദ്‌നി ചൗക്കില്‍ മുസ്ലീം വോട്ടുകള്‍ എ.എ.പിക്കാണെന്ന് റിപോര്‍ട്ട്. മണ്ഡലത്തില്‍ അലയടിക്കുന്ന സിബല്‍ വിരുദ്ധ വികാരമാണ് എ.എ.പിക്ക് ഗുണം ചെയ്യുന്നത്. ബിജെപിയുടെ ഹര്‍ഷ വര്‍ദ്ധനും എ.എപിയുടെ അഷുതോഷുമാണ് സിബലിന്റെ എതിരാളികള്‍.

കഴിഞ്ഞ രണ്ട് പ്രാവശ്യവും കപില്‍ സിബല്‍ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ചാന്ദ്‌നി ചൗക്ക്. മണ്ഡലത്തിലെ മുസ്ലീങ്ങളില്‍ ഭൂരിഭാഗവും എ.എ.പിക്കാണ് വോട്ട് ചെയ്തിരിക്കുന്നത്. അരവിന്ദ് കേജരിവാളിന് നല്ല ഭാവിയുണ്ടാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ചാന്ദ്‌നി ചൗക്കില്‍ മുസ്ലീങ്ങള്‍ എ.എ.പിക്കൊപ്പം; കപില്‍ സിബല്‍ വെട്ടിലാകുംതിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരിക്കല്‍ പോലും സിബല്‍ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയിട്ട് പോലും ഞങ്ങളെ കാണാന്‍ കൂട്ടാക്കിയില്ല. എ.എപിയില്‍ ഞങ്ങള്‍ക്ക് വന്‍ പ്രതീക്ഷയാണുള്ളത്. നിലവിലെ വ്യവസ്ഥിക്ക് മാറ്റം വരുത്താന്‍ കേജരിവാളിനെപോലെ ഒരു നേതാവിന് കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം ബിസിനസുകാരനായ സഹീദ് മുഹമ്മദ് പറഞ്ഞു.

അഴിമതിയും വിലവര്‍ദ്ധനയുമാണ് കോണ്‍ഗ്രസ് വിരുദ്ധ വികാരം രൂക്ഷമാക്കിയതെന്ന് മറ്റൊരു വോട്ടര്‍ വ്യക്തമാക്കിയത്.

SUMMARY:
The anti-Sibal wave in Chandni Chowk's Walled City might just give AAP's Ashutosh an edge over BJP's Harsh Vardhan. With AAP attracting a significant section of Muslim voters and two-time MP Kapil Sibal facing a strong anti-incumbency wave, voters supporting the Congress from across communities are few and far between in the Walled city.

Keywords: Chandini Chowk, AAP, Ashutosh, Kapil Sibal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia