രാജിവെക്കാന്‍ തിടുക്കം കാട്ടിയത് തെറ്റായ തീരുമാനമായിരുന്നു: കെജ്‌രിവാള്‍

 


ഡെല്‍ഹി: (www.kvartha.com 11.04.2014) ജനലോക്പാല്‍ ബില്‍ നിയമസഭയില്‍
അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുള്ള തന്റെ രാജി തെറ്റായിപ്പോയെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. അധികാരം ഏറ്റെടുത്ത് ഒരു മാസത്തിനുള്ളില്‍ തന്നെ രാജി വെച്ചൊഴിഞ്ഞത് എതിരാളികള്‍ക്ക് വിമര്‍ശിക്കാനുള്ള വഴിയൊരുക്കിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡെല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തി കന്നി തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ ഭൂരിപക്ഷത്തോടു കൂടി അധികാരത്തിലെത്താന്‍ കഴിഞ്ഞത് ഭാഗ്യമാണ്.  തന്റെ രാജി തീരുമാനം ശരിയായിരുന്നു. എന്നാല്‍ രാജിവെക്കാന്‍ ധൃതി കാണിച്ചത് തെറ്റായിപ്പോയെന്നും കെജ്‌രിവാള്‍ പറഞ്ഞു. കാര്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയതിനുശേഷം രാജിവെച്ചാല്‍ മതിയായിരുന്നുവെന്നും കെജ്‌രിവാള്‍ വെളിപ്പെടുത്തി.

 ഇതാദ്യമായാണ് രാജി തീരുമാനം തെറ്റായിരുന്നുവെന്ന് കെജ്‌രിവാള്‍ തുറന്നു പറയുന്നത്. ഇക്കണോമിക്‌സ് ടൈംസ് എന്ന ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെജ് രിവാള്‍ രാജിവെച്ചതിലുള്ള നിരാശ തുറന്നുപറഞ്ഞത്. ജനലോക്പാല്‍ ബില്‍ കോണ്‍ഗ്രസും ബിജെപിയും എതിര്‍ത്തിരുന്നില്ലെങ്കില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ പത്രികയില്‍ വോട്ടെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തുകയാണെങ്കില്‍ ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞിരുന്നു. പല പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആം ആദ്മിക്ക് കഴിഞ്ഞിരുന്നു.

എന്നാല്‍  പെട്ടന്നുള്ള രാജി  ജനങ്ങളുമായി അകലം സൃഷ്ടിക്കാന്‍ ഇടയാക്കി.
തന്നെയും പാര്‍ട്ടിയേയും  ഒളിച്ചോട്ടക്കാര്‍ എന്ന് മുദ്ര കുത്തുകയും ചെയ്തു. തങ്ങളുടെ മേല്‍ തെറ്റിദ്ധാരണകള്‍ വളര്‍ത്താനുള്ള അവസരമാണ് കോണ്‍ഗ്രസിനും ബി ജെ പിക്കും ഉണ്ടാക്കി കൊടുത്തത്.

എന്നാല്‍ ഇനി ഒരു അവസരം കിട്ടുകയാണെങ്കില്‍ വളരെ ആലോചിച്ച ശേഷം മാത്രമേ എന്തു കാര്യത്തിലും തീരുമാനമെടുക്കുകയുള്ളൂവെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. രാജിവെക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം തങ്ങളെ വിശ്വസിച്ച രണ്ട് വിഭാഗം ജനങ്ങളെ നിരാശപ്പെടുത്തുകയും ചെയ്തു. ഇതില്‍  ആദ്യ വിഭാഗം പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യും. എന്നാല്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയും മോഡി പ്രധാനമന്ത്രിയുമാകാന്‍ ആഗ്രഹിക്കുന്ന രണ്ടാം വിഭാഗത്തിന് മോഡിക്കെതിരായി താന്‍ മത്സരിക്കുന്നതില്‍ ദേഷ്യം കാണും. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിന്റെ  പിന്തുണ ലഭിക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

രാജിവെക്കാന്‍ തിടുക്കം കാട്ടിയത് തെറ്റായ തീരുമാനമായിരുന്നു: കെജ്‌രിവാള്‍ബിജെപിക്ക് 180 ല്‍ താഴെ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂവെന്നും അതിനാല്‍ മോഡി ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരെയും മോഡിക്കെതിരെയും മത്സരിക്കുന്ന എഎപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം നേടാനാവുമെന്നും  രാജ്യത്ത് രാഷ്ട്രീയമാറ്റം ഉണ്ടാകുമെന്നും കെജ്‌രിവാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ എഎപിക്ക്  എത്ര സീറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ കെജ്‌രിവാള്‍ മൗനം പാലിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Lok Sabha elections 2014: Arvind Kejriwal admits impulsive exit in Delhi a mistake, New Delhi, Narendra Modi, Rahul Gandhi, Resignation, Media, BJP, Congress, Prime Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia