ഫിലിപ്പൈന്‍കാരിയുമായി ഫേസ്ബുക്ക് പ്രണയം; സൗദിയില്‍ മലയാളി യുവാവ് ജീവനൊടുക്കി

 


ബുറൈദ: ഫിലിപ്പൈന്‍കാരിയുമായുള്ള ഫേസ്ബുക്ക് പ്രണയത്തെതുടര്‍ന്ന് സൗദിയില്‍ മലയാളി യുവാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഷൈജു ആര്‍ത്തുങ്കല്‍ (30) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം.

ഫിലിപ്പൈന്‍കാരിയുമായി ഫേസ്ബുക്ക് പ്രണയം; സൗദിയില്‍ മലയാളി യുവാവ് ജീവനൊടുക്കിഷൈജു ജോലിക്കിറങ്ങാത്തതിനെതുടര്‍ന്നാണ് സുഹൃത്തുക്കള്‍ അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ താമസ്ഥലത്തെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫിലിപ്പൈന്‍ യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ഇവര്‍ക്കിടയിലുണ്ടായ കലഹമാണ് ആത്മഹത്യയില്‍ കലാശിച്ചത്.

ഇയാളുടെ ഫേസ്ബുക്ക് പേജില്‍ ഇരുവരുടേയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അല്‍ റാഷിദ് എന്ന കമ്പനിയുടെ ബുറൈദ ശാഖയ്ക്ക് കീഴില്‍ മെക്കാനിക്കല്‍ ഫിറ്ററായി ജോലി ചെയ്തു വരികയായിരുന്നു ഷൈജു.

Keywords: Philippine, Al Rashid, Malayali, Suicide, Saudi Arabia, Love, Facebook
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia