കോണ്‍ഗ്രസ് നേതാക്കളുടെ സ്ത്രീബന്ധം വെളിപ്പെടുത്തുന്ന പോസ്റ്റര്‍ ബി ജെ പി പുറത്തിറക്കി

 


ഡെല്‍ഹി: (www.kvartha.com 12.04.2014) ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി വിവാഹിതനാണെന്ന കാര്യം കോണ്‍ഗ്രസ് പരസ്യമാക്കിയതിന്  പ്രതികാരവുമായി ബി ജെ പി രംഗത്ത്.

കോണ്‍ഗ്രസ് നേതാക്കളുടെ പ്രണയ വിവാദങ്ങളടങ്ങിയ പോസ്റ്ററുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ്  ബിജെപി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു മുതല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിവരെയുള്ള കുടുംബാംഗങ്ങളുടെ പ്രണയവും കേന്ദ്രമന്ത്രി  ശശി തരൂര്‍, ദിഗ്‌വിജയസിംഗ്, മുലായംസിംഗ്, മുഹമ്മദ് അസംഖാന്‍ തുടങ്ങിയവരുടെ സ്ത്രീസംബന്ധിയായ വിവാദങ്ങളും ഉള്‍പെടുത്തി കണ്ടുള്ള പോസ്റ്ററുകളാണ് ബി ജെ പി പുറത്തിറക്കിയത്.

രാജ്യത്തിനുവേണ്ടി മോഡി ഭാര്യയെ ഉപേക്ഷിച്ചെങ്കില്‍ ഭാര്യമാര്‍ക്കുവേണ്ടി   രാജ്യം ഉപേക്ഷിച്ച ചരിത്രമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെന്നാണ് പോസ്റ്ററില്‍ എഴിതിച്ചേര്‍ത്തിട്ടുള്ളത്. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്  വിവാഹബന്ധം തടസമാവുന്നുണ്ടെന്നു കരുതിയാണ് മോഡി ഭാര്യയെ ഉപേക്ഷിച്ചത്.

ബിജെപിയുടെ സാഹിത്യവിഭാഗമാണ് പോസ്റ്റര്‍  പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍  പോസ്റ്ററിനെക്കുറിച്ച്  തങ്ങള്‍ക്ക് അറിയില്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം.  പോസ്റ്റര്‍ തയ്യാറാക്കിയ അശോക് ചൗരസ്യ പാര്‍ട്ടി നേതാവാണെന്ന കാര്യം  മാത്രം അറിയാമെന്നാണ് മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന അശോക് ധവാന്‍ അഭിപ്രായപ്പെട്ടത്.

നെഹ്‌റുവും ബ്രിട്ടീഷ് വൈസ്രോയ് മൗണ്ട് ബാറ്റന്റെ ഭാര്യ എഡ്വിനയും തമ്മിലുണ്ടായിരുന്ന പ്രണയവും രാഹുല്‍ ഗാന്ധിയെ  പാര്‍ട്ടി പ്രവര്‍ത്തക കെട്ടിപ്പിടിച്ച് ചുംബിക്കുന്ന രംഗങ്ങളും പോസ്റ്ററില്‍ ചിത്രീകരിച്ചിട്ടുണ്ട്. ശശിതരൂരിനെ ഭാര്യ സുനന്ദ പുഷ്‌കര്‍ ചുംബിക്കുന്നതാണ് മറ്റൊരു ചിത്രം.

മോഡിയുടെ സ്വകാര്യ ജീവിതത്തെ കോണ്‍ഗ്രസ് ആക്രമിക്കുന്നതിനെതിരെ ബിജെപി ശക്തമായ
മുന്നറിയിപ്പ് കോണ്‍ഗ്രസിന് നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അത് അവഗണിക്കുകയായിരുന്നു ചെയ്തത്. ഇതേതുടര്‍ന്നാണ് ബി ജെ പി പോസ്റ്റര്‍ പുറത്തിറക്കിയത്.

കോണ്‍ഗ്രസ് നേതാക്കളുടെ സ്ത്രീബന്ധം വെളിപ്പെടുത്തുന്ന പോസ്റ്റര്‍ ബി ജെ പി പുറത്തിറക്കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വോട്ടിംഗ് മെഷീനുകള്‍ ഭദ്രം; കാവലിന് സി.ആര്‍.പി.എഫ് ജവാന്‍മാര്‍

Keywords:  Narendra Modi marriage row: BJP hits back with Nehru-Edwina poster, Gujrath, Chief Minister, Prime Minister, Congress, Rahul Gandhi, Family, Shashi Taroor, Attack, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia