ഹിന്ദുക്കള്‍ താമസിക്കുന്നയിടങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ പുറത്താക്കണം: പ്രവീണ്‍ തൊഗാഡിയ

 


രാജ്‌കോട്ട്: തിരഞ്ഞെടുപ്പ് രംഗവും പ്രചാരവേദികളും ചൂടുപിടിച്ചതോടെ വോട്ടര്‍മാരെ വര്‍ഗീയമായി സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് പല നേതാക്കളും. ഇതിന്റെ ഫലമായി നിരവധി നേതാക്കളാണ് വര്‍ഗീയ പ്രസംഗം നടത്തി കേസിലകപ്പെട്ടത്. ഇതില്‍ പാര്‍ട്ടിയോ സമുദായമോ വിത്യാസമില്ല. അസം ഖാന്‍, ഗിരിരാജ് സിംഗ്, അമിത് ഷാ തുടങ്ങിയവര്‍ക്കെതിരെ നിലവില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ നടത്തിയ വിവാദ പ്രസ്താവന പുറത്തുവരുന്നത്.

ഹിന്ദുക്കള്‍ ഭൂരിപക്ഷം പേരും കഴിയുന്ന ഇടങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ പുറത്താക്കണമെന്നാണ് തൊഗാഡിയയുടെ ആവശ്യം. രാജ്‌കോട്ടില്‍എ ഭാവനഗറില്‍ ഒരു മുസ്ലീം വ്യവസായി വീട് വാങ്ങിയതിനെതുടര്‍ന്നുണ്ടായ പ്രതിഷേധ റാലിക്കിടെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് തൊഗാഡിയ ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദുക്കള്‍ താമസിക്കുന്നയിടങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ പുറത്താക്കണം: പ്രവീണ്‍ തൊഗാഡിയവ്യവസായിയെ ഉടനെ വീട്ടില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു തൊഗാഡിയ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.
വീടുവിട്ടുപോകാന്‍ അയാള്‍ തയ്യാറായില്ലെങ്കില്‍ കല്ലുകളും ടയറുകളും തക്കാളിയുമായി അയാളുടെ ഓഫീസിലേയ്ക്ക് പോകൂ. അതിലൊരു തെറ്റുമില്ല. രാജീവ് ഗാന്ധിയുടെ ഘാതകരെ ഇതുവരെ തൂക്കിലേറ്റിയിട്ടില്ല.
പേടിക്കേണ്ട ആവശ്യമില്ല. കേസ് അങ്ങനെ പോയ്‌ക്കൊണ്ടിരിക്കും തൊഗാഡിയ പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ വീടൊഴിയണമെന്നാണ് തൊഗാഡിയ വ്യവസായിക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

SUMMARY:
Hate speeches show no signs of stopping this election season. After Azam Khan, Giriraj Singh, and Amit Shah, now Vishwa Hindu Parishad president Pravin Togadia has also reportedly jumped on the bandwagon by telling people to clear Muslims from areas where a majority of the residents were Hindus.

Keywords: Hate speech, VHP, Pravin Togadiya


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia