പറവൂരില്‍ വീട്ടിനുള്ളില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍

 


പറവൂര്‍: (www.kvartha.com 07.04.2014)  പറവൂരില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട്  ഒരാളെ പോലീസ് അറസ്റ്റ് ചെയതു.   കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ സുഹൃത്തായ നീണ്ടൂര്‍ മേയ്ക്കാട് സ്വദേശി ജോഷിയാണ് അറസ്റ്റിലായത്. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജോഷിയെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന കുനിയന്തോട് വീട്ടില്‍ ജോസ് (72), ഭാര്യ റോസ്‌ലി(63) എന്നിവരെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എല്‍ ഡി എഫ് പ്രവര്‍ത്തകരാണ് ദമ്പതികളെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചുകിടക്കുന്നത് കണ്ടത്.

പറവൂരില്‍ വീട്ടിനുള്ളില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍എന്നാല്‍ കൊലപാതകത്തിനു പ്രേരിപ്പിച്ച കാരണം  വ്യക്തമായിട്ടില്ല. കൊലനടത്തിയ ദിവസം പ്രതി ജോഷി  ദമ്പതികളുടെ വീട്ടിലെത്തി  അവിടെ വാടകയ്ക്ക് താമസിക്കുന്ന കാര്യം സംസാരിച്ചിരുന്നു. തുടര്‍ന്ന് വീടു കാണാനായി മുകളിലത്തെ നിലയിലേക്ക്  ജോഷിയെ ജോസ് കൊണ്ടു പോവുകയും ചെയ്തു.

അവിടെവച്ച് ജോസിനെ കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട്
കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട്  മുകളിലേക്ക് വരികയായിരുന്ന റോസിലിയേയും വെട്ടി. ഇരുവരും മരിച്ചെന്ന് ഉറപ്പാക്കിയ  ശേഷം പ്രതി അവിടെ നിന്നും  മുങ്ങുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി പ്രതിയെ ആലുവയിലെ രഹസ്യ കേന്ദ്രത്തില്‍ പോലീസ് ചോദ്യം ചെയ്ത് വരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read:
കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു

Keywords:  Paravoor, Murder case, Police, Arrest, Couples, Aluva, Election, LDF, Wife, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia