വേനല്‍ മഴ നാശം വിതച്ചു: മൂന്നു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
Apr 9, 2014, 14:51 IST
മംഗലാപുരം: (www.kvartha.com 09.04.2014) ചൊവ്വാഴ്ച വൈകിട്ടും രാത്രിയിലുമായുണ്ടായ മിന്നലിലും കാറ്റിലും കാസര്‍കോട്ടും മംഗലാപുരത്തുമായി മൂന്നു പേര്‍ മരിച്ചു. മൂന്നു സ്തീകള്‍ക്കു പരിക്കേറ്റു. മംഗല്‍പ്പാടി കുക്കാറിലെ പരേതനായ മുഹമ്മദിന്റെ മകന്‍ മിര്‍ഷാദ്(22), ഉള്ളാള്‍ മില്ലത്ത് നഗറിലെ ലില്ലി ഡിസൂസ(80), ബെല്‍ത്തങ്ങാടി പുദുവെട്ടുവിലെ ബൊഗ്ര ഗൗഡ (80) എന്നിവരാണ് മരിച്ചത്. മിര്‍ഷാദും ബൊഗ്ര ഗൗഡയും മിന്നലേറ്റും ലില്ലി ഡിസൂസ തെങ്ങ് കടപുഴകി വീണുമാണ് മരിച്ചത്.
മൊഗ്രാല്‍ പുത്തൂരിലേക്കു പോകാന്‍ മാതാവ് ബുഷ്‌റ (38)യോടൊപ്പം കുക്കാറില്‍ ബസു കാത്തു നില്‍ക്കുമ്പോഴാണ് മിര്‍ഷാദ് മിന്നലേറ്റു മരിച്ചത്. ബുഷ്‌റയ്ക്കു മിന്നലില്‍ പരിക്കേറ്റു. ഇവര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട്ടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോഴാണ് ലില്ലി തെങ്ങ് കടപുഴകി ദേഹത്തു വീണ് മരിച്ചത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. വീട്ടിലിരിക്കുമ്പോഴാണ് ബൊഗ്ര ഗൗഡയ്ക്ക് മിന്നലേറ്റത്.
ബെല്‍ത്തങ്ങാടിയിലെ ആസ്യുമ്മ(60), ജമീല(30) എന്നിവരെ മിന്നലേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ജില്ലയുടെ പല ഭാഗത്തും കാറ്റില്‍ കൃഷി നാശമുണ്ടായി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Rain, Dies, Obituary, Kasaragod, Mangalore, Mangalpady, Mirshad, Mogral Puthur, Bus, Waiting, Hospital, House, Jameela, Rain leaves behind trail of destruction, three dead

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.