മോഡിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഭയം: വിഎച്ച്പി പ്രസിഡന്റിനെ സമീപിച്ചു
Apr 29, 2014, 14:00 IST
ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ ചാവേറാക്രമണമുണ്ടാകുമെന്ന് ഭയന്ന് വിഎച്ച്പി പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെ സമീപിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എല്‍.ടി.ടി.ഇ കൊലപ്പെടുത്തിയ മാതൃകയില്‍ മോഡിക്കെതിരെ ആക്രമണമുണ്ടാകുമെന്നാണ് വിഎച്ച്പിയുടെ ഭയം.
അതിനാല്‍ മോഡിയുടെ സുരക്ഷ ഇനിയും വര്‍ദ്ധിപ്പിക്കണമെന്ന് വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ ആവശ്യപ്പെട്ടു. മോഡിക്കെതിരെ ചാവേര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച മാതൃകയിലാകാം ആക്രമണം. മോഡിയെ വെടിവെച്ചുകൊല്ലാന്‍ സാധിക്കില്ലെന്നും അതിനാല്‍ ചാവേര്‍ ആക്രമണത്തിനാണ് സാധ്യത ഏറെയെന്നും ഇന്റലിജന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. മോഡിയുടെ അനുയായി എന്ന നിലയിലാകാം ചാവേര്‍ അദ്ദേഹത്തെ സമീപിക്കുക അശോക് സിംഗാള്‍ കത്തില്‍ വ്യക്തമാക്കി.
ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനും പാക് രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐയും ദാവൂദ് ഇബ്രാഹീമുമായി ചേര്‍ന്ന് മോഡിക്കെതിരെ ആക്രമണം നടത്തുമെന്ന ആശങ്കയും അദ്ദേഹം കത്തില്‍ പങ്കുവെച്ചു.
SUMMARY: New Delhi: The Vishwa Hindu Parishad has approached President Pranab Mukherjee seeking enhanced security cover for BJP's prime ministerial candidate Narendra Modi.
Keywords: Narendra Modi, BJP, Lok Sabha polls, vhp, Indian Mujahideen, Dawood Ibrahim, Elections 2014, General Elections 2014, Lok Sabha polls 2014

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.