മാനഭംഗക്കേസുകളില്‍ പ്രതികളായ പുരുഷനേയും സ്ത്രീയേയും തൂക്കിക്കൊല്ലണം: അബു അസ്മി

 


മുംബൈ: (www.kvartha.com 11.04.2014)  മാനഭംഗക്കേസുകളില്‍ പ്രതികളായ പുരുഷനേയും സ്ത്രീയേയും തൂക്കിക്കൊല്ലണമെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ മഹാരാഷ്ട്ര അദ്ധ്യക്ഷന്‍ അബു അസ്മി. പുരുഷന് തുല്യമായ ശിക്ഷ തന്നെ സ്ത്രീക്കും നല്‍കണമെന്നും  സ്ത്രീയുടെ സമ്മതത്തോടെയോ അല്ലാതെയോ വിവാഹേതര ബന്ധത്തില്‍ ഏര്‍പെടുമ്പോള്‍ പുരുഷനെ മാത്രം ശിക്ഷിക്കുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ സ്ത്രീയുടെ സമ്മതം ആവശ്യമില്ലെന്നും അസ്മി പറഞ്ഞു.

ബലാത്സംഗത്തെ ന്യായീകരിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ പരാമര്‍ശം വിവാദമായിരുന്നു.  ബലാത്സംഗങ്ങള്‍ ചെയ്യുന്നത് ആണ്‍കുട്ടികളാണെന്നും അവരെ തൂക്കിക്കൊല്ലരുതെന്നുമുള്ള യാദവിന്റെ പരാമര്‍ശമാണ് വിവദമായത്. മാത്രമല്ല ബലാത്സംഗ വിരുദ്ധ നിയമങ്ങള്‍ മാറ്റേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യാദവിന്റെ വാക്കുകളെ പരാമര്‍ശിക്കുന്നതിനിടയിലാണ് അസ്മിയുടെ വാദം. ഇസ്ലാമിക നിയമപ്രകാരം ബലാത്സംഗത്തിന് പിടിയിലായാല്‍ വധശിക്ഷയാണ് നല്‍കുന്നതെന്നും  അസ്മി പറഞ്ഞു. എന്നാല്‍ ഇവിടെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നാല്‍  പുരുഷന്‍ ശിക്ഷിക്കപ്പെടുകയും സ്ത്രീ കുറ്റക്കാരിയാണെങ്കില്‍പോലും രക്ഷപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് കാണാന്‍ കഴിയുന്നത്.
മാനഭംഗക്കേസുകളില്‍ പ്രതികളായ പുരുഷനേയും സ്ത്രീയേയും തൂക്കിക്കൊല്ലണം: അബു അസ്മി
എന്നാല്‍ അസ്മിയുടെ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് മകന്‍ ഫറാന്‍ അസ്മി രംഗത്തെത്തി. മാനഭംഗക്കേസില്‍ പുരുഷനെ നൂറു തവണ തൂക്കിക്കൊല്ലണമെന്നാണ് വടക്കന്‍ മുംബൈയില്‍ എസ്.പി സ്ഥാനാര്‍ത്ഥിയായ ഫറാന്‍  പറയുന്നത്.

തനിക്ക് അഞ്ച് സഹോദരിമാരുണ്ടെന്നും കുടുംബത്തിലെ എല്ലാവര്‍ക്കും സമാനരീതിയിലുള്ള  അഭിപ്രായമാണെന്നും  അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മദ്യപിച്ചെത്തിയ ഭര്‍ത്താവ് മുഖത്തടിച്ചു; കണ്ണിന് പരിക്കേറ്റ് യുവതി ആശുപത്രിയില്‍

Keywords:  Women having sex should be hanged, says Abu Azmi, Mumbai, Molestation, Case, Son, Family, Criticism, Execution, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia