തിരുവനന്തപുരം: (www.kvartha.com 26.05.2014) നാലാഞ്ചിറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ട് കുട്ടികള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.
തിങ്കളാഴ്ച രാവിലെ നാലാഞ്ചിറ അക്ഷയ ഗാര്‍ഡന്‍സില്‍ രാജേഷിന്റെ വീട്ടിലാണ് സംഭവം. രാജേഷിന്റെ മക്കളായ വിഘ്‌നേഷ് ആര്‍. നായര്‍ (6), അമ്മു എന്ന് വിളിക്കുന്ന ശിവാനി (5) എന്നിവരാണ് മരിച്ചത്.
രാജേഷും (33), മാതാവ് കുമാരിയും (52), രാജേഷിന്റെ മൂത്ത മകന്‍ മഹേശ്വരനുമാണ് (11) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. രാജേഷും കുമാരിയും മെഡിക്കല്‍ കോളജ് ആശുപത്രിയിലും മഹേശ്വരന്‍ എസ്.എ.ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലുമാണുള്ളത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയായിട്ടും വീട്ടില്‍ ഒച്ചയനക്കം കേള്‍ക്കാത്തതിനെ തുടര്‍ന്ന്
അയല്‍ക്കാര്‍ ചെന്ന് നോക്കിയപ്പോഴാണ് കുടുംബാംഗങ്ങളെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയിലെത്തിച്ചെങ്കിലും വിഘ്‌നേഷും ശിവാനിയും മരിച്ചിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല. മണ്ണന്തല പോലീസ് കേസെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Thiruvananthapuram, Medical College, Treatment, Hospital, Family, Police, Case, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.