തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബ് ഇപ്പോഴും ജീവിച്ചിരിക്കുന്നതായി അധ്യാപിക
May 8, 2014, 10:47 IST
ലാഹോര്‍: (www.kvartha.com 08.05.2014) 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട പാക് ഭീകരന്‍ അജ്മല്‍ കസബ് ഇപ്പോഴും ജീവിച്ചിരിക്കുന്നതായി അധ്യാപിക. ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
തൂക്കിലേറ്റപ്പെട്ട കസബ് താന്‍ പഠിപ്പിച്ച കസബാണെന്ന് കരുതുന്നില്ലെന്നും താന്‍ പഠിപ്പിച്ച അജ്മല്‍ തൂക്കിലേറ്റപ്പെട്ടിട്ടില്ലെന്നും അധ്യാപിക മൊഴി നല്‍കി. മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ കേള്‍ക്കുന്ന ഇസ്ലാമാബാദിലെ തീവ്രവാദവിരുദ്ധ കോടതിയിലാണ് കസബിനെ ഫരീദ്‌കോട്ട് പ്രൈമറി സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപിക മൊഴി നല്‍കിയിരിക്കുന്നത്.
കേസിലെ പ്രോസിക്യൂഷന്‍ സാക്ഷി കൂടിയാണ് അധ്യാപിക. അജ്മലിനെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അത് മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ടയാളല്ല. ഞാന്‍ പഠിപ്പിച്ച അജ്മല്‍ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്ന് അധ്യാപിക കോടതിയില്‍ പറഞ്ഞു.
കസബല്ലാ തൂക്കിലേറ്റപ്പെട്ടതെന്ന് വ്യക്തമാക്കുന്ന സ്‌കൂള്‍ രേഖകളും അധ്യാപിക കോടതിയില്‍ ഹാജരാക്കി. കസബിന്റെ മൊഴി ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ കേസിലെ മറ്റൊരു സാക്ഷി കൂടിയായ പഞ്ചാബ് നമല്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയും കോടതിയില്‍ ഹാജരായിരുന്നു.
എന്നാല്‍ പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ത്തതിനാല്‍ കസബിന്റെ മൊഴിയുടെ വിവര്‍ത്തനം ഹാജരാക്കാന്‍ അധ്യാപികയ്ക്ക് കഴിഞ്ഞില്ല. കസബിന്റെ മൊഴി കേസില്‍ ഇനിയും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം വിവര്‍ത്തനം ഹാജരാക്കുന്നതിനെ എതിര്‍ത്തത്. കേസില്‍ മേയ് 14ന് ശേഷം വിചാരണ തുടരും.
മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടിയിലായ ഏക ഭീകരന്‍ ഇരുപത്തിയഞ്ചുകാരനും പാക് പൗരനുമായ അജ്മല്‍ കസബ് മാത്രമായിരുന്നു . ആര്‍തര്‍ ജയിലിലാണ് കസബിനെ പാര്‍പ്പിച്ചിരുന്നത്. 2012 നവംബര്‍ 21നാണ് കസബിന്റെ വധശിക്ഷ നടപ്പാക്കിയത്.

Also Read:
വ്യാഴാഴ്ചത്തെ ഹര്‍ത്താല്‍ ജില്ലയെ ബാധിക്കില്ല; ബസുകള്‍ ഓടും, പി.എസ്.സി പരീക്ഷകള്‍ നടക്കും
Keywords: Ajmal Kasab whom I taught is alive: Pak school teacher, Lahore, Pakistan, Mumbai, Terrorists, Islamabad, Court, Jail, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.