അസമില്‍ വംശീയകലാപം; 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത് 30 പേര്‍

 


ന്യൂഡല്‍ഹി: ചെറു ഇടവേളയ്ക്ക് ശേഷം അസമിലെ കൊക്രാജഹറിലും ബസ്‌ക്കയിലും മുസ്ലീം ന്യൂനപക്ഷത്തിനെതിരെ ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുപ്പത് പേരാണ്. ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലിന്റെ കീഴിലുള്ള ഗ്രാമങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്.

ഏപ്രില്‍ 24ന് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തില്ലെന്ന് ആരോപിച്ചാണ് അക്രമം വ്യാപിക്കുന്നത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് കൊക്രാജഹര്‍, ബക്‌സ, ചിരാംഗ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സൈന്യം ഇവിടെ ഫ്‌ലാഗ് മാര്‍ച്ചുകള്‍ നടത്തി.

കൊക്രാജഹറിലും ബക്‌സയിലും കണ്ടാലുടനെ വെടിവെക്കാനുള്ള ഉത്തരവിറക്കി. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റിന്റെ സോങ്ബിജിത് ഘടകത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. കൊല്ലപ്പെട്ടവര്‍ എല്ലാം തന്നെ കുടിയേറ്റ മുസ്ലീങ്ങളാണ്. അക്രമങ്ങളെതുടര്‍ന്ന് കൊക്രാജഹറില്‍ നിന്ന് നൂറുകണക്കിന് മുസ്ലീങ്ങള്‍ പലായനം ചെയ്യുകയാണ്.

അസമില്‍ വംശീയകലാപം; 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത് 30 പേര്‍ബോഡോലാന്റ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ നേതാവ് ഹഗ്രമ മോഹിലാരി ഗ്രാമത്തിലെത്തി ഗ്രാമീണരോട് വീടുകള്‍ ഒഴിഞ്ഞുപോകരുതെന്ന് ആവശ്യപ്പെട്ടു. സുരക്ഷാ നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും സര്‍വ്വവും ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ് ഇരകള്‍. അക്രമസംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ജര്‍മ്മനി സന്ദര്‍ശനം റദ്ദാക്കി. ജനങ്ങള്‍ ശാന്തരായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

SUMMARY
: New Delhi: Bodo militants massacred 30 people in 24 hours in the Kokrajhar and Baksa districts under the Bodoland Territorial Council (BTC) in Assam.

Keywords: New Delhi, Bodo militants, Massacre, Muslims, Assam, Kokrajahar, Baksa,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia